ad
Deshabhimani

print edition മഴ കനക്കുന്നു; 4 ജില്ലയിൽ ഇന്ന്‌ 
മഞ്ഞ അലർട്ട്‌

Rain.jpg

വ്യാഴാഴ്ച തിരുവനന്തപുരം നഗരത്തിൽ വേനൽമഴ പെയ്തപ്പോൾ

വെബ് ഡെസ്ക്

Published on May 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വേനൽ മഴ കനക്കുന്നു. വ്യാഴാഴ്‌ച വ്യാപകമായി മഴ ലഭിച്ചു. ബുധനാഴ്‌ച രാത്രി വാണിയമ്പാറ, കൊയിലാണ്ടി, പൊന്നാനി എന്നിവിടങ്ങളിൽ നൂറു മില്ലിമീറ്ററിനുമുകളിൽ മഴ രേഖപ്പെടുത്തി. അറബിക്കടലിൽ കേരളതീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയുടെയും മഹാരാഷ്‌ട്ര ഭാഗത്തുള്ള ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിലാണ്‌ മഴ ശക്തമായത്‌.


തിങ്കളാഴ്‌ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ്‌ കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും 50 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home