Deshabhimani

print edition പ്രവാസി ക്ഷേമപദ്ധതികളുടെ ചിറകരിയുന്നു; അവഗണനയ്‌ക്കെതിരെ 21ന്‌ മാർച്ച്‌: പ്രവാസി സംഘം

Kerala Pravasi Sangham
avatar
സ്വന്തം ലേഖിക

Published on Jul 18, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പ്രവാസി ക്ഷേമപദ്ധതികളുടെ ചിറകരിയുന്ന സമീപനമാണ്‌ വി ഡി സതീശൻ സർക്കാരിന്റേതെന്ന്‌ കേരള പ്രവാസി സംഘം. ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്തെ അതേ സമീപനമാണ്‌ ഇ‍ൗ സർക്കാരും സ്വീകരിക്കുന്നതെന്ന്‌ ഭാരവഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


എൽഡിഎഫ്‌ സർക്കാർ പത്ത്‌ വർഷം മുടക്കമില്ലാതെ നൽകിയ പെൻഷൻ യുഡിഎഫ്‌ സർക്കാർ വന്നതോടെ മുടങ്ങി. പതിനായിരക്കണക്കിന്‌ പ്രവാസികളുടെയും കുടുംബങ്ങളുടെയും ആശ്രയമായ പ്രവാസി ക്ഷേമനിധി ബോർഡിനെ അവഗണിക്കുന്നു. പ്രതിവർഷം 2.23 ലക്ഷം കോടി രൂപ കേരള സമ്പദ്‌വ്യവസ്ഥയിലേക്ക്‌ എത്തിക്കുന്ന പ്രവാസികളെ സർക്കാർ പൂർണമായും അവഗണിക്കുന്നു.


ഇതിനെതിരെ ‘പെൻഷൻ എവിടെ സർക്കാരേ’ മുദ്രാവാക്യമുയർത്തി കേരള പ്രവാസി സംഘം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിലെ പ്രവാസി ക്ഷേമനിധി ബോർഡ്‌ ഓഫീസുകളിലേക്ക്‌ 21ന്‌ രാവിലെ 10ന്‌ മാർച്ച്‌ സംഘടിപ്പിക്കും. തിരുവനന്തപുരത്ത്‌ ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, എറണാകുളത്ത്‌ സംസ്ഥാന സെക്രട്ടറി പി കെ അബ്‌ദുള്ള, കോഴിക്കോട്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ഗഫൂർ പി ലില്ലീസ്‌ എന്നിവർ ഉദ്‌ഘാടനം ചെയ്യും. ബാദുഷ കടലുണ്ടി, കെ സി സജീവ്‌ തൈക്കാട്‌, പ്രശാന്ത്‌ കുട്ടാമ്പള്ളി, ബി എൽ അനിൽകുമാർ, ആർ ശ്രീകൃഷ്‌ണപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home