ad
Deshabhimani

വൈദ്യുതിനിരക്ക്‌ വർധന: യുഡിഎഫ്‌ 5 വർഷം 47.935% 
എൽഡിഎഫ് 10 വർഷം 26.02%

KSEB
വെബ് ഡെസ്ക്

Published on Feb 24, 2026, 12:54 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ ഭരിച്ച 2011 മുതൽ 2016 വരെ മൂന്നുതവണയാണ്‌ വൈദ്യുതി നിരക്ക്‌ വർധിപ്പിച്ചതെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. 2012–ൽ 24 ശതമാനവും 2013–ൽ 9.1 ശതമാനവും 2014–ൽ 14.83 ശതമാനവും വർധിപ്പിച്ചു.


അഞ്ചുവർഷത്തിനിടെ 47.93 ശതമാനം. എന്നാൽ, എൽഡിഎഫ്‌ സർക്കാരിന്റെ പത്തുവർഷത്തെ കണക്കെടുത്താൽ ഇത്‌ 26.02 ശതമാനം മാത്രമാണ്‌.

ദേശീയ ഊർജ കാര്യക്ഷമത സൂചികയിൽ കേരളത്തിന് ഒന്നാം റാങ്ക് ലഭ്യമായിട്ടുണ്ട്‌. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ 2024–25 കാലയളവിലെ ഗ്രൂപ്പ്‌ മൂന്ന് വിഭാഗത്തിലാണ് കേരളത്തിന്‌ നേട്ടം.


2023–24 കാലയളവിൽ ഗ്രൂപ്പ്‌ രണ്ടിലും സംസ്ഥാനം പുരസ്കാരം നേടിയിരുന്നു. 2018, 2022, 2023 വർഷങ്ങളിലും സൂചികയിൽ കേരളം മുമ്പിലെത്തി. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനായി വൈദ്യുതി കണക്ഷൻ നടപടിക്രമം ലഘൂകരിച്ചിട്ടുണ്ട്‌.


തിരിച്ചറിയൽ രേഖയും ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖയും സഹിതം രണ്ട് രേഖകൾ മാത്രം ഹാജരാക്കിയാൽ കണക്ഷൻ ലഭിക്കുന്ന രീതിയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഇതിനൊപ്പം അപേക്ഷാ ഫോറം ലളിതമാക്കുകയും ചെയ്തു. ജനസൗഹൃദപരമായ ഇത്തരം നടപടികളിലൂടെ ഊർജ വിതരണ മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചതായും മന്ത്രി സഭയിൽ പറഞ്ഞു.


​പാരമ്പര്യേതര 
ഉ‍ൗർജോൽപാദനം: നവീന സാധ്യത പ്രയോജനപ്പെടുത്തി

പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ നവീന സാധ്യതകൾ നടപ്പാക്കി.


ജനുവരി 31വരെ സ‍ൗരോർജ ഉൽപാദനരംഗത്ത്‌ 2165.804 മെഗാവാട്ട്‌ സ്ഥാപിത ശേഷിയും വിൻഡ്‌ മേഖലയിൽ 71.525 മെഗാ വാട്ടിന്റെ സ്ഥാപിത ശേഷിയും കൈവരിച്ചു. രണ്ടാം എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്നതിനുശേഷം അനെർട്ട്‌ മുഖേന വിവിധ പദ്ധതികളിലൂടെ 36.841 മെഗാ വാട്ട്‌ ശേഷിയുള്ള 4215 സ‍ൗരോർജ നിലയം സ്ഥാപിച്ചെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home