പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങുന്നത് കൂടിയ നിരക്കിൽ; ബാധ്യത ജനങ്ങൾക്കോ..?

പ്രതീകാത്മക ചിത്രം

പാർവതി ഗിരികുമാർ
Published on Oct 04, 2026, 11:39 AM | 2 min read
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. സാധാരണയായി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള യൂണിറ്റിന് പരമാവധി 10 രൂപ എന്ന പരിധി മറികടന്നാണ് അടിയന്തര സാഹചര്യം മുൻനിർത്തി കെഎസ്ഇബി സർക്കാരിന്റെ പ്രത്യേക അനുമതിയോടെ കൂവിദ്യ നിരക്കിൽ വൈദ്യുതി വാങ്ങാനൊരുങ്ങുന്നത്.
ഒക്ടോബറിലെ പവർകട്ട് ഒഴിവാക്കാനായി ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ 800 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ധാരണയായിട്ടുണ്ട്. 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ പോലും കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. അതായത്, സാധാരണ ഒരു യൂണിറ്റിന് നൽകുന്നതിലും ഇറക്കി പണം നൽകി വൈദ്യുതി വാങ്ങാനാണ് തീരുമാനം.
റെഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങാതെയാണ് ഈ തീരുമാനങ്ങളെല്ലാം സർക്കാർ ഏകപക്ഷീയമായി എടുത്തത്. നിലവിൽ സർക്കാർ അധികാരത്തിൽ വന്നശേഷം പണമില്ല എന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപനങ്ങൾക്കുന്ന ഫണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്. എന്നാൽ ലൈഫ് ഭാവന പദ്ധതി, സ്ത്രീ സുരക്ഷാ പെൻഷൻ എന്നിങ്ങനെയുള്ള ചിലവുകൾ സർക്കാർ തന്നെ ഇടപെട്ട് ഇല്ലാതാക്കുകയും ചെയ്തു.
എന്നിട്ടും തദ്ദേശഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെ സർക്കാരിന് ലഭിച്ച പണവും അതിലധികവും വൈദ്യുതി വാങ്ങാനായി വിനിയോഗിക്കുന്ന തരത്തിലാണ് നിലവിലെ പ്രവർത്തനം. പവർ എക്സ്ചേഞ്ചുകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയതു വഴി കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം കെഎസ്ഇബിക്ക് 1500 കോടിയിലധികം രൂപയുടെ അധിക ബാധ്യത വന്നിട്ടുണ്ടെന്ന് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം വ്യക്തമാക്കിയിട്ടുണ്ട്.
ഈ അധികബാധ്യത നികത്താൻ സർക്കാർ ജനങ്ങൾക്ക് നൽകാൻ ബാധ്യസ്ഥരായ പല സേവനങ്ങളും റദ്ദാക്കുന്ന സാഹചര്യമാണ്. എൽ നിനോ അടക്കം കാലാവസ്ഥാ മുന്നറിയിപ്പുകൾ കിട്ടിയ ഉടൻ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാരിന്റെ അനാസ്ഥയാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അടിയന്തര ഇടപെടൽ വേണമെന്ന് പലരും അഭിപ്രായപ്പെട്ടിട്ടും അതൊന്നും സ്വീകരിക്കാതെ പ്രതിസന്ധി രൂക്ഷമാകുന്നതുവരെ സർക്കാർ കാത്തിരിക്കുകയായിരുന്നു.
1,190 കോടി രൂപ വൈദ്യുതി വാങ്ങാൻ ചെലവഴിച്ചിരുന്നു. ഇത് നികത്താനാണോ ജനക്ഷേമപദ്ധതികളിൽ വെട്ടിച്ചുരുക്കൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്. പണം വേണ്ടനിലയിൽ ലഭിച്ചിട്ടും, അധികബാധ്യതയൊന്നുമില്ലാതെ തന്നെ അധികാരത്തിലേറിയ ഒരു സർക്കാർ അധികബാധ്യത വരുന്നതുവരെ കാത്തിരുന്നതുപോലെയാണ് യുഡിഎഫ് സർക്കാരിന്റെ ഇക്കാര്യത്തിലെ നിലപാട്.
കെഎസ്ഇബിക്കുണ്ടായ അധികബാധ്യത ഉറപ്പായും സർചാർജായി ബില്ലിൽ പ്രതിഫലിക്കും. അങ്ങനെ വരുമ്പോൾ വൈദ്യുതിയുടെ മാത്രം കാര്യം പറഞ്ഞ് ജനക്ഷേമപ്രവർത്തനങ്ങളും റദ്ദാക്കി, സർക്കാരിന്റെ പിടിപ്പുകേറുകൊണ്ടുണ്ടായ അമിതബാധ്യത ജനങ്ങൾക്ക് മേൽ കെട്ടിവയ്ക്കുന്ന പ്രവണതയാണ് കാണുന്നത്.
പവർ കട്ട് ഇല്ലാതാക്കാനല്ലേ എന്നോർത്ത് അമിത പണം നൽകേണ്ട സാഹചര്യത്തിലേക്കും ചിന്താഗതിയിലേക്കും ജനങ്ങളെ തള്ളിവിട്ട് പണം വാങ്ങാനും സർക്കാർ മടിക്കില്ലെന്ന് കാര്യത്തിലും സംശയമില്ല. ചുരുക്കി പറഞ്ഞാൽ, സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും പകരമായി ജനം പണിയെടുത്തുണ്ടാക്കേണ്ട പണം നൽകേണ്ട അവസ്ഥ.









0 comments