ഇന്നും കേരളം ഇരുട്ടിൽ; വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി. സർക്കാരിന്റെയും കെഎസ്ഇബിയുടെയും കൃത്യമായ ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും കാരണമാണ് സംസ്ഥാനത്ത് തുടർച്ചയായി വൈദ്യുതി നിയന്ത്രണമുണ്ടാകുന്നത്.
വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ ഉയരുമെന്നത് മുൻകൂട്ടി കണ്ട് ആവശ്യമായ അധിക വൈദ്യുതി സംഭരിക്കാൻ സർക്കാരിന് സാധിച്ചില്ല. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ വൈദ്യുത നിയന്ത്രണമുണ്ടായേക്കാം എന്നാണ് അറിയിപ്പ്.
സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ പീക്ക് സമയങ്ങളിൽ എയർ കണ്ടീഷണറുകളും മറ്റ് അത്യാവശ്യ ഉപകരണങ്ങളും ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഉത്തരവാദിത്തം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നത്. കനത്ത വൈദ്യുതി ചാർജ് കൃത്യമായി ഈടാക്കിയിട്ടും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത വൈദ്യുതി നൽകാൻ കഴിയാത്തത് ഭരണപരാജയമാണെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഇക്കാരണങ്ങളാലാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വാദം.










0 comments