കാര്യം നിസ്സാരം... ! പക്ഷേ സംഗതി ഗുരുതരമാണ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

കേരളാ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം
തിരുവനന്തപുരം: വാഹനം ഓടിക്കുന്ന സമയത്ത് ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ചിലർ യാത്രയ്ക്കിടെ കുടിച്ച വെള്ളക്കുപ്പി കാർ ഫ്ലോറിൽ വെച്ച് മറക്കാറുണ്ട്. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ആ കുപ്പി ബ്രേക്ക് പെഡലിന് താഴേക്ക് കയറിയാൽ, ബ്രേക്ക് പൂർണ്ണമായി അമർത്താൻ സാധിക്കാതെ പോകാമെന്നും വാഹനം യഥാസമയത്ത് നിർത്താൻ കഴിയാതെ അപകടം സംഭവിക്കാൻ ഇടയാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പൊലീസ് ഇക്കാര്യം പങ്കുവെച്ചത്.
വെള്ളക്കുപ്പി, ജ്യൂസ് ബോട്ടിൽ, സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ തുടങ്ങിയവ ചെറിയ വസ്തുക്കളാണെന്ന് തോന്നാമെങ്കിലും, അവ പെഡലുകൾക്കിടയിൽ കുടുങ്ങാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യങ്ങളിൽ, ഈ ചെറിയ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സംഗതി ഗുരുതരമാണ്😯
വാഹനം ഓടിക്കുന്ന സമയത്ത് ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാം. ചിലർ യാത്രയ്ക്കിടെ കുടിച്ച വെള്ളക്കുപ്പി കാർ ഫ്ലോറിൽ വെച്ച് മറക്കാറുണ്ട്. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ആ കുപ്പി ബ്രേക്ക് പെഡലിന് താഴേക്ക് കയറിയാൽ, ബ്രേക്ക് പൂർണ്ണമായി അമർത്താൻ സാധിക്കാതെ പോകാം. അതിനാൽ വാഹനം യഥാസമയത്ത് നിർത്താൻ കഴിയാതെ അപകടം സംഭവിക്കാൻ ഇടയാകും.
വെള്ളക്കുപ്പി, ജ്യൂസ് ബോട്ടിൽ, സോഫ്റ്റ് ഡ്രിങ്ക് ബോട്ടിൽ തുടങ്ങിയവ ചെറിയ വസ്തുക്കളാണെന്ന് തോന്നാമെങ്കിലും, അവ പെഡലുകൾക്കിടയിൽ കുടുങ്ങാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യങ്ങളിൽ, ഈ ചെറിയ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് നയിക്കും.











0 comments