Deshabhimani

print edition ഹെലികോപ്‌റ്റർ: വിവരം 
നൽകാനാകില്ലെന്ന്‌ പൊലീസ്‌

Satheesan helicopter.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 07, 2026, 02:00 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ അമ്മായിയച്ഛനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ സർക്കാരിന്റെ വാടക ഹെലികോപ്‌റ്ററിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാകില്ലെന്ന്‌ പൊലീസ്‌. പൊതുപ്രവർത്തകൻ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്‌ക്കാണ്‌ വിവരം നൽകാനാകില്ലെന്ന്‌ പൊലീസ്‌ ആസ്ഥാനത്തെ സ്റ്റേറ്റ്‌ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകിയത്‌.


ഹെലികോപ്റ്റർ എന്ന് വാടകയ്‌ക്കെടുത്തു, മാസ വാടകത്തുക, കരാർ കാലാവധി, അടിയന്തര അവയവക്കൈമാറ്റത്തിനായി എത്രതവണ ഉപയോഗിച്ചു തുടങ്ങിയ ചോദ്യങ്ങളാണ്‌ നൽകിയത്‌. എന്നാൽ ഈ വിവരങ്ങളെല്ലാം പൊലീസ് ആസ്ഥാനത്തെ ‘രഹസ്യാത്മക വിഭാഗവുമായി' ബന്ധപ്പെട്ടതാണെന്നും ഇ‍ൗ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ്‌ മറുപടി.


എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ ഹെലികോപ്‌റ്റർ വാടകയ്ക്കെടുത്തത്‌. അവയവം കൊണ്ടുപോകുന്നതിനുള്ള എയർ ആംബുലൻസായാണ്‌ കൂടുതലും ഉപയോഗിച്ചത്‌. പ്രളയ കാലത്തും ഉപയോഗിച്ചു. എൽഡിഎഫ്‌ സർക്കാർ കാലത്ത്‌ സ്വകാര്യ ആവശ്യത്തിന്‌ ഉപയോഗിച്ചിരുന്നില്ല. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home