Deshabhimani

ടെൻഡർ 2081 കംപ്യൂട്ടറിന്‌, ഓർഡർ 3000 എണ്ണത്തിന്‌

print edition പൊലീസിൽ 
കംപ്യൂട്ടർ കുംഭകോണം

kerala police
avatar
റഷീദ്‌ ആനപ്പുറം

Published on Nov 06, 2026, 12:27 AM | 1 min read

തിരുവനന്തപുരം: പൊലീസ്‌ വകുപ്പിന്‌ പുതിയ കംപ്യൂട്ടറുകൾ വാങ്ങുന്നതിൽ വീണ്ടും വൻ ക്രമക്കേട്‌. ടെൻഡർ നൽകിയതിനേക്കാൾ കൂടുതൽ കംപ്യൂട്ടറുകൾക്ക്‌ പർച്ചേസ്‌ ഓർഡർ നൽകിയത്‌. 2081 കംപ്യൂട്ടറിനുള്ള കരാറാണ്‌ അംഗീകരിച്ചത്‌. ഓർഡർ നൽകിയത്‌ 3000 കംപ്യൂട്ടറിനും. ടെൻഡർ തുക 26 കോടിരൂപയിൽനിന്ന്‌ 51 കോടിയായും വർധിച്ചു. ഇടപാട്‌ ദുരൂഹമാണെന്ന പരാതി ഉയർന്നിട്ടുണ്ട്‌. ക്രമക്കേട്‌ സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രിക്ക്‌ പരാതി ലഭിച്ചു. ഇന്റലിജൻസ്‌ വിഭാഗവും അന്വേഷണം ആരംഭിച്ചു.


സ്‌റ്റേറ്റ്‌ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ (എസ്‌സിആർബി) വഴിയാണ്‌ സംസ്ഥാന പൊലീസ്‌ കംപ്യൂട്ടറുകൾ വാങ്ങുന്നത്‌. 2018 കംപ്യൂട്ടറിന്‌ പൊലീസ്‌ നവീകരണ ഫണ്ടിൽനിന്ന്‌ അനുവദിച്ചത്‌ 21 കോടിരൂപയാണ്‌. എന്നാൽ ടെൻഡർ വ്യവസ്ഥയിൽ ഒരു പ്രത്യേക കന്പനിക്കായി ചില ‘അഡ്‌ജസ്‌റ്റ്‌മെന്റ്‌’ വരുത്തിയതോടെ ടെൻഡർ തുക 39.36 കോടി രൂപയായി വർധിച്ചു. സ്വകാര്യ സ്ഥാപനവുമായി ഒക്‌ടോബർ 20ന്‌ കേരള പൊലീസ്‌ കരാർ ഒപ്പിട്ടു.

ഒക്‌ടോബർ 28ന്‌ ഓർഡർ നൽകിയപ്പോൾ കംപ്യൂട്ടറിന്റെ എണ്ണം 3000 ആയി വർധിച്ചു. തുക 51 കോടിരൂപയും. ഇത്‌ ആരുടെ അനുമതിയോടെയാണ്‌ എന്നത്‌ വ്യക്തമല്ല.


കേന്ദ്ര സർക്കാരിന്റെ ഗവർമെന്റ്‌ ഇ മാർക്കറ്റിങ്‌ പ്ലേസ്‌ (ജെം) പോർട്ടൽ വഴിയാണ്‌ ടെൻഡർ നടപടി പൂർത്തിയാക്കിയത്‌. ക‍ൂടിയ വിലയ്‌ക്കുള്ള കംപ്യൂട്ടറാണ്‌ പൊലീസ്‌ സ്‌റ്റേഷനുകളിലേക്കടക്കം വാങ്ങുന്നത്‌. 1, 70, 00 രൂപയാണ്‌ ഒരു കംപ്യൂട്ടറിന്റെ വില. ഇത്രയും വിലയുള്ള കംപ്യൂട്ടർ പൊലീസ്‌ സ്റ്റേഷനുകളിലേക്ക്‌ ആവശ്യമുണ്ടോ എന്നതും ദുരൂഹം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

RONALDO 02

01

print edition ബൈ ബൈ ‘സിയൂ’
Cristiano Ronaldo

02

print edition വിലക്കോടെ മടക്കം
ronaldo 01

03

print edition ഒറ്റ വികാരം, പോർച്ചുഗൽ
v d satheesan

04

print edition 1000 കോടികൂടി കടമെടുക്കുന്നു
deshabhimani section

Recommended

Deshabhimani
Home