ad
Deshabhimani

print edition പ്ലസ്‌ വൺ പ്രവേശനം: പുതുതായി 20,103 പേർക്ക്‌ 
അലോട്ട്‌മെന്റ്‌; ആകെ 2.40 ലക്ഷം

PLUS ONE
വെബ് ഡെസ്ക്

Published on Jun 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ടം 20,103 പേർക്ക്‌ പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ചു. 20,708 പേർക്ക്‌ ആദ്യ അലോട്ട്‌മെന്റിനേക്കാൾ ഉയർന്ന ഓപ്‌ഷൻ കിട്ടി. ഇതോടെ, ഒന്നാം അലോട്ട്‌മെന്റിൽ സ്ഥിരപ്രവേശനം നേടിയവർ ഉൾപ്പെടെ ആകെ 2,40,568 പേർക്ക്‌ സീറ്റായി. തിങ്കൾ രാവിലെ 10 മുതൽ ചൊവ്വ വൈകിട്ട്‌ അഞ്ചുവരെ പ്രവേശനം നേടാം. 77,334 സീറ്റുകൾ ഒഴിവുണ്ട്‌.


പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്‌ ആകെ 3,17,902 മെറിറ്റ്‌ സീറ്റുകളാണുള്ളത്‌. അപേക്ഷകൾ 4,44,772. ഇതിൽ 43,735 പേർ സ്വന്തം ജില്ലയ്‌ക്കുപുറമേ മറ്റുജില്ലകളിൽ കൂടി അപേക്ഷിച്ചവരാണ്‌. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 1,219 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു–ആകെ 1,529 സീറ്റുകൾ. സ്‌പോർട്‌സ്‌ ക്വോട്ട സീറ്റുകളിലേക്ക്‌ ഒന്നാം അലോട്ട്‌മെന്റ്‌ ലിസ്റ്റും പ്രസിദ്ധീകരിച്ചു. 5,601 പേർക്ക്‌ അലോട്ട്‌മെന്റ്‌ ലഭിച്ചു. 8,190 സീറ്റുകളാണുള്ളത്‌.


മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്‌ന്ന ഓപ്ഷൻ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് അപേക്ഷിച്ച ഒരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരം പരിശോധിക്കാം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home