ad
Deshabhimani

print edition സംസ്ഥാനത്തിന് 
അധികം ലഭിക്കുക
440 കോടിയിലേറെ

MODI PETROL PRICE.jpg
avatar
ഒ വി സുരേഷ്‌

Published on May 16, 2026, 02:11 AM | 1 min read

തിരുവനന്തപുരം : പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന്‌ മൂന്നുരൂപ വർധിപ്പിച്ചതിലൂടെ സംസ്ഥാന സർക്കാരിന്‌ അധികനികുതിയായി ലഭിക്കുക 440 കോടിയിലധികം രൂപ. കേന്ദ്രം കൂട്ടിയത്‌ മൂന്ന് രൂപയാണെങ്കിലും കേരളത്തിൽ 3.27 രൂപ വീതം കൂടും. സംസ്ഥാനം വസൂലാക്കുന്ന അധിക വിൽപ്പന നികുതിയാണ്‌ ഇ‍ൗ വർധനയ്-ക്ക് കാരണം. പെട്രോൾ ലിറ്ററിന്‌ 30.08ശതമാനവും ഡീസലിന്‌ 22.76ശതമാനവുമാണ്‌ സംസ്ഥാന വിൽപ്പന നികുതി.


പുറമേ ഒരുരൂപ അധിക വിൽപ്പന നികുതിയും ഒരു ശതമാനം സെസ്സും രണ്ടുരൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ വിഹിതവുമുണ്ട്‌. വർധനയിലൂടെ സംസ്ഥാനത്തിന്‌ കിട്ടുന്ന നികുതി സർക്കാർ വേണ്ടെന്ന്‌ വച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസം നൽകുമോ എന്നാണ്‌ ഇനി അറിയേണ്ടേത്‌. യുഡിഎഫ്‌ സർക്കാർ എന്ത്‌ നിലപാടെടുക്കും എന്നത്‌ പ്രസക്തമാണ്‌.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പ്ലാനിങ്‌ ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) കണക്ക്‌ പ്രകാരം, 2024-–25 സാമ്പത്തികവർഷം പെട്രോളിയം വിൽപ്പനയിലൂടെ കേരളത്തിന്‌ 12,281.2കോടി രൂപ ലഭിച്ചിരുന്നു. 2024–25ൽ സംസ്ഥാനത്ത്‌ 267 കോടി ലിറ്റർ പെട്രോളും 296 കോടി ലിറ്റർ ഡീസലും വിറ്റഴിച്ചു. വില വർധിക്കുന്നതിലൂടെ ഇ‍ൗ സാമ്പത്തികവർഷം പെട്രോളിൽനിന്ന്‌ 240 കോടിയും ഡീസലിൽനിന്ന്‌ 200 കോടിയും അധികമായി ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home