Deshabhimani

സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു

World Economic Forum
വെബ് ഡെസ്ക്

Published on Jan 21, 2025, 09:07 PM | 1 min read

ദാവോസ്‌: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവിനൊപ്പം കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി എന്നിവർ ചേർന്നാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്.


കേരളം ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയശേഷമുള്ള കേരളത്തിന്റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്റെ വിവരങ്ങളും കേരള പവലിയനിലൂടെ പരിചയപ്പെടുത്തും.

ദാവോസ് വേൾഡ് ഇക്കണോമിക് ഫോറം ലോകത്തെ പ്രധാന നിക്ഷേപകർക്ക് മുന്നിൽ കേരളത്തെ പരിചയപ്പെടുത്താൻ അവസരമാതയാതി ഉദ്‌ഘാടനത്തിനിടെ പി രാജീവ് പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home