ad
Deshabhimani

print edition നെല്ലുസംഭരണം: 2 മന്ത്രിസഭാ യോഗത്തിലും അവഗണന

paddy
വെബ് ഡെസ്ക്

Published on May 21, 2026, 12:29 AM | 1 min read

പാലക്കാട്‌ : യുഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ട്‌ മന്ത്രിസഭാ യോഗത്തിലും നെൽവില വിതരണം വേഗത്തിലാക്കാൻ നടപടികളില്ല. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഒന്നാംവിള നെൽക്കൃഷി വൈകുമെന്ന ആശങ്കയിലാണ്‌ കർഷകർ. പ്രോത്സാഹന ബോണസ്‌ ഉൾപ്പെടെ സംഘങ്ങൾവഴിയുള്ള വില വിതരണത്തിനിടെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ എൽഡിഎഫ്‌ സർക്കാരിന്‌ വായ്പയ്‌ക്ക്‌ ഗ്യാരന്റി നൽകാൻ കഴിഞ്ഞില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ പ്രതിസന്ധിക്ക്‌ പരിഹാരമാകുമെന്ന്‌ കരുതിയിരിക്കെയാണ്‌ നടപടി വൈകുന്നത്‌.

ണ്ടാംവിള വിലവിതരണം വൈകുന്നത്‌ കാരണം പല കർഷകർക്കും 2026–27 സീസണിലെ ഒന്നാംവിള കൃഷി തുടങ്ങാനായിട്ടില്ല. നിലം ഉഴാൻന്‌ ട്രാക്ടറും മറ്റും വാടകയ്ക്ക്‌ എടുക്കണം. രാസവളത്തിന്‌ വിലകൂടിയതും ഇടയ്ക്കിടയ്ക്കുള്ള വേനൽമഴയും കർഷകരെ കൂടുതൽ ദുരിതത്തിലാക്കി. പുതിയ സീസൺ മുതൽ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പാക്കാനായിരുന്നു എൽഡിഎഫ്‌ സർക്കാരിന്റെ തീരുമാനം. യുഡിഎഫ്‌ സർക്കാർ പദ്ധതി അട്ടിമറിക്കുമോ എന്നും പ്രോത്സാഹന ബോണസ്‌ നിർത്തലാക്കുമോ എന്നും കർഷകർക്ക്‌ ആശങ്കയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home