print edition 100 കടന്ന് പകർച്ചവ്യാധി മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി മരണം 100കടന്നു. ജൂണിൽ മാത്രം 87പേർക്ക് ജീവൻ നഷ്‌ടമായി. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെമാത്രം കണക്കാണിത്. തിങ്കളാഴ്‌ച പാലക്കാട് ശ്രീകൃഷ്‌ണപുരം എളമ്പുലാശേരിയിൽ മരിച്ച എഴുപത്തേഴുകാരന്റെയും പത്തനംതിട്ട കടപ്പാറയിൽ അന്പത്താറുകാരിയുടെയും മരണം എച്ച്1എൻ1 മൂലമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞയാഴ്‌ച, എറണാകുളത്തും കോട്ടയത്തും പനി ബാധിച്ച് മരിച്ച രണ്ടുപേർക്കും എച്ച്1എൻ1 സ്ഥിരീകരിച്ചു. ഇതോടെ, ഇൗ മാസം എച്ച്1എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25 കടന്നു. ബുധനാഴ്‌ച മാത്രം മൂന്നുമരണം സ്ഥിരീകരിച്ചു.
ഇൻഫ്ലുവൻസ പിടിപെട്ട് നാലുപേർ കൂടി മരിച്ചു. ഒരു മാസത്തിനിടെ 20പേർ മരിച്ചു. പുതുതായി 70പേർക്ക് ഡെങ്കിപ്പനിയും 11പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഷിഗല്ല ബാധിതരുടെ എണ്ണം 166ആയി ഉയർന്നു. കോഴിക്കോട് മാത്രം 58പേർക്ക് രോഗബാധ. ഇൗ മാസം മാത്രം 2.66ലക്ഷം പേരാണ് പനിബാധിച്ച് വിവിധ ജില്ലകളിൽ ചികിത്സതേടിയത്.









0 comments