Deshabhimani

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന മന്ത്രിസഭ അം​ഗീകരിച്ചു: ബിൽ നാളെ നിയമസഭയിൽ

niyamasabha today
വെബ് ഡെസ്ക്

Published on Oct 28, 2026, 09:18 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിന് ഇന്ന് മന്ത്രിസഭ അം​ഗീകാരം നൽകിയിരുന്നു. നിലവിൽ എംഎൽഎമാരുടെ അടിസ്ഥാന ആനുകൂല്യം 70,000 രൂപയാണ്‌. ഇത്‌ ഒരു ലക്ഷം രൂപയായി ഉയർത്താനാണ്‌ നീക്കം.


മന്ത്രിമാരുടെ ശമ്പളം 1.30 ലക്ഷം മുതൽ 1.50 ലക്ഷം രൂപ വരെയായി വർധിച്ചേക്കും. 8 വർഷത്തിനു ശേഷമാണ് ശമ്പള വർധന. ഇതേ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമീഷനായി സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ക‌ടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പലയാവർത്തി പറയുമ്പോഴാണ് എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നത്. ഇതിനു പുറമെ മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും നൽകാൻ 7 കോടിയുടെ 480 ഐപാഡുകളാണ് വാങ്ങുന്നത്. ഇതിനായി 6.70 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home