ad
Deshabhimani

print edition ആർഎസ്‌എസ്‌ തലവന്റെ യോഗത്തിൽ കേരള, എംജി, മലയാളം വിസിമാർ

vc at rss
avatar
സ്വന്തം ലേഖകൻ

Published on Jun 14, 2026, 12:15 AM | 1 min read

തിരുവനന്തപുരം: ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ സംഘടിപ്പിച്ച സംവാദത്തിൽ അതിഥികളായി കേരള, എംജി, മലയാള സർവകലാശാല വൈസ്‌ ചാൻസലർമാർ. കേരള സർവകാലാശാല വൈസ്‌ ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും എംജി സർവകലാശാല വൈസ്‌ ചാൻസലർ പ്രൊഫ. ഡി മാവൂത്തും, മലയാള സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സി ആർ പ്രസാദുമാണ്‌ ആർഎസ്‌എസ്‌ ശതാബ്‌ദിയോടനുബന്ധിച്ച്‌ തിരുവനന്തപുരം കവടിയാറിലെ ഉദയ പാലസ് ഓഡിറ്റോറിയത്തിൽ മോഹൻ ഭാഗവതിന്റെ ‘പ്രഭാഷണ സഭ’യിൽ ചട്ടംലംഘിച്ച്‌ പങ്കെടുത്തത്‌.


ഒ‍ൗദ്യോഗിക വാഹനത്തിലാണ്‌ വിസിമാർ എത്തിയത്‌. ഗവർണറുടെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ഹരി എസ്‌ കർത്തയും പങ്കെടുത്തു.

ഇന്ത്യ ഹിന്ദുരാഷ്‌ട്രമാണെന്നും എല്ലാവരും ആർഎസ്‌എസിൽ ചേരണമെന്നും മോഹൻ ഭാഗവത്‌ പരിപാടിക്കെത്തിയവരോട്‌ പറഞ്ഞു. മാധ്യമങ്ങളെ ചടങ്ങിൽ വിലക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home