വീര്യം കുറഞ്ഞ മദ്യം
print edition സർക്കാർ ഒളിച്ചുകളി തുടരുന്നു: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിക്കാര്യത്തിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നികുതി 251 ൽനിന്ന് 120 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നികുതി കുറച്ചതിന്റെ ഗുണം മദ്യമുതലാളിമാർക്കാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തി, നിയമസഭ പാസ്സാക്കി. ഇനി മദ്യം വിൽക്കില്ലെന്ന് തീരുമാനിച്ചാലും മദ്യക്കമ്പനികൾക്ക് കോടതിയിൽനിന്ന് അനുകൂല ഉത്തരവ് സമ്പാദിക്കാൻ സാധിക്കുമെന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞത്.
അതിഥിത്തൊഴിലാളികളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വംശീയ പരാമർശം തെറ്റാണ്.
അതിഥിത്തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പണമയക്കുന്നതിന്റെ പേരിൽ വേണ്ടാത്ത സ്‌പർധയുണ്ടാക്കാനായി മുഖ്യമന്ത്രി അത്തരം പരാമർശം നടത്തരുതായിരുന്നു. അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ സർക്കാർ അപലപിക്കണം. കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർകോഡിന്റെ ബലത്തിലാണ് കൂട്ടപ്പിരിച്ചുവിടൽ. ഇത്തരം ധിക്കാരം അംഗീകരിക്കാനാവില്ല. ലേബർകോഡുകൾക്കെതിരായ പ്രക്ഷോഭത്തെ പരിഹസിക്കുന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. അപകടം മുൻകൂട്ടിക്കണ്ടാണ് ട്രേഡ് യൂണിയനുകൾ പ്രക്ഷോഭം നടത്തിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments