കർഷകർക്ക് സുസ്ഥിര വിപണി
print edition പ്രൊഡക്ടീവ് അലയൻസുമായി ‘കേര’

തിരുവനന്തപുരം : കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പാക്കാൻ കേര പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘പ്രൊഡക്ടിവ് അലയൻസി’ന് തുടക്കം. അനേകം ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും കാർഷികോൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങാൻ തയ്യാറുള്ള ദേശീയ-അന്തർദേശീയ ബിസിനസ് പങ്കാളികളെയും കോർത്തിണക്കി സുസ്ഥിര വിപണി ഒരുക്കുന്നതിനായാണ് ‘പ്രൊഡക്ടിവ് അലയൻസ്’ ലക്ഷ്യംവയ്ക്കുന്നത്. പാലക്കാടുമുതൽ തിരുവനന്തപുരംവരെയുള്ള ഒമ്പതു ജില്ലകളിലായി 100 പ്രൊഡക്ടിവ് അലയൻസുകൾ രൂപീകരിക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം.
കർഷക ഉൽപ്പാദക കമ്പനികളും കാർഷിക വാണിജ്യ കമ്പനിയും തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദനസഹായത്തിനും ബിസിനസ് വിപുലീകരണത്തിനുമായി ആ കെ ചെലവിന്റെ 60 ശതമാനം ഗ്രാന്റായി നൽകും. പരമാവധി രണ്ടുകോടി രൂപവരെ ഗ്രാന്റായി ഒരു പ്രൊഡക്ടിവ് അലയൻസിന് ലഭിക്കും.
കുറഞ്ഞത് പത്തുകോടി രൂപ വാർഷിക വിറ്റുവരവുള്ള കാർഷിക–കാർഷികേതര കമ്പനികൾ, സൂപ്പർ മാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ -കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ചുരുങ്ങിയത് 200 അംഗങ്ങളുള്ളതും പത്തുലക്ഷം രൂപ വാർഷിക വിറ്റുവരവുമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും https://pa.kera.kerala.gov.in/auth/login എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 80869 15318.











0 comments