ad
Deshabhimani

print edition കേരളം ക്ലീൻ; മാലിന്യസംസ്‌കരണ രംഗത്ത്‌ കൈവരിച്ചത്‌ വലിയ കുതിപ്പ്

HKS
avatar
ബിജോ ടോമി

Published on Apr 29, 2026, 12:01 AM | 1 min read

തിരുവനന്തപുരം: കേരളം മാലിന്യസംസ്‌കരണ രംഗത്ത്‌ കൈവരിച്ചത്‌ വലിയ കുതിപ്പെന്ന്‌ കണക്കുകൾ. തദ്ദേശ വകുപ്പിനുകീഴിലെ ക്ലീൻ കേരള കമ്പനിയുടെ വാർഷിക വരുമാനം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒമ്പതുമടങ്ങ്‌ വർധിച്ചു. 2021-22 സാമ്പത്തികവർഷം 7.37 കോടിയായിരുന്നു വരുമാനം. 2025–26-ൽ വാർഷിക വരുമാനത്തിൽ 66.39 കോടിയായി വർധിച്ചു. 2022–23ൽ 29.5 കോടിയും 2023–24ൽ 46.2 കോടിയും 2024–25ൽ 63.1 കോടിയുമായിരുന്നു വരുമാനം.


മാലിന്യശേഖരണരംഗത്ത്‌ 3.36 മടങ്ങ്‌ വർധനയുണ്ടായി. 2021-–22-ൽ 21,839 ടൺ മാലിന്യമാണ്‌ ശേഖരിച്ചത്‌. നിയമങ്ങൾ കൂടുതൽ കർശനമാക്കുകയും അടിസ്ഥാനസ‍ൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്‌തതിന്റെ ഫലമായി 2025–-26ൽ മാലിന്യശേഖരണം 73,403 ടണ്ണായി ഉയർന്നു. ഇതിൽത്തന്നെ തരംതിരിച്ച് പുനരുപയോഗ യോഗ്യമാക്കിയ മാലിന്യത്തിന്റെ അളവ് അഞ്ചുവർഷംമുന്പ്‌ 5587 ടണ്ണായിരുന്നത്‌ ഇപ്പോൾ 37,853 ടണ്ണിലെത്തി–577 ശതമാനം വളർച്ച. 2021ൽ ആകെ ശേഖരിച്ച മാലിന്യത്തിന്റെ 25.6 ശതമാനംമാത്രം തരംതിരിച്ചിരുന്ന സ്ഥാനത്ത് 51.6 ശതമാനമായി ഉയർന്നു.


ഗ്ലാസ് മാലിന്യശേഖരണം അഞ്ചുവർഷത്തിനിടെ 213 ടണ്ണിൽനിന്ന്‌ 2389 ടണ്ണായി. കൂടാതെ, തുണിമാലിന്യശേഖരണത്തിൽ മൂന്നുമടങ്ങ് വർധനയും ഇ- മാലിന്യശേഖരണത്തിൽ 150 ശതമാനത്തിലധികം വളർച്ചയും നേടി. പുനഃചംക്രമണയോഗ്യമല്ലാത്ത മാലിന്യങ്ങൾ സംസ്ക‌രിക്കുന്നതിനായി രണ്ട്‌ ആർഡിഎഫ് പ്ലാന്റുകളുമായും ഒന്പത്‌ സിമന്റ് പ്ലാന്റുകളുമായും കരാറുണ്ട്‌. ഇതിനുപുറമെ 3625.159 ടൺ ഷ്രഡഡ് പ്ലാസ്റ്റിക് ഉൽപ്പാദിപ്പിക്കുകയും ഇതുപയോഗിച്ച് സംസ്ഥാനത്ത് 5926 കിലോമീറ്റർ റോഡ്‌ നിർമിക്കുകയും ചെയ്‌തു. ഹരിതകർമസേനയ്‌ക്ക്‌ അഞ്ച്‌ സാമ്പത്തികവർഷങ്ങളിലായി 38.88 കോടി രൂപയാണ്‌ കൈമാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home