കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ 25ന് തുടങ്ങും

കൊച്ചി
സംസ്ഥാനത്തെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥയെ ലോകഭൂപടത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന "കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ 2025' കളമശേരി കേരള സ്റ്റാർട്ടപ് മിഷൻ ക്യാമ്പസിൽ 25നും 26നും നടക്കും. കെഎസ്‌യുഎമ്മിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ സ്റ്റാർട്ടപ് ഉൽപ്പന്ന പ്രദർശനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രദർശനം, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഷീ ലീഡ്സ് സമ്മിറ്റ്, ഫൗണ്ടേഴ്സ്, ക്രിയേറ്റേഴ്സ് ഉച്ചകോടികൾ തുടങ്ങിയവ ഉണ്ടാകും.
നൂതനത്വവും ഭാവി സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുന്ന ഫാബ് എക്സ്പോ, മേക്കർ ഫെസ്റ്റ്, ആഗോള പങ്കാളിത്തങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക സോണുകൾ ഒരുക്കുമെന്നും കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക അറിയിച്ചു. പങ്കെടുക്കാൻ www.innovationfestival.in എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.








0 comments