കേരള ഇന്നൊവേഷന്‍ ഫെസ്റ്റിവലിന്‌ ഇന്ന്‌ തുടക്കം

Kerala Innovation Festival
വെബ് ഡെസ്ക്

Published on Jul 25, 2025, 12:04 AM | 1 min read


കൊച്ചി

രാജ്യത്തിന്റെ സാങ്കേതികവിപ്ലവത്തിൽ പുതിയ അധ്യായം കുറിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിന് (കെഐഎഫ് 2025) വെള്ളിയാഴ്‌ച കേരള സ്റ്റാർട്ടപ് മിഷന്റെ കളമശേരിയിലെ ഇന്നൊവേഷൻ ഹബ്ബിൽ തുടക്കമാകും.


സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമ്ത വെങ്കിടേഷ് ഉദ്ഘാടനം ചെയ്യും. സംരംഭക സ്ഥാപകർ, നിക്ഷേപകർ, വിദ്യാർഥികൾ, നയരൂപകർത്താക്കൾ, സർഗാത്മകപ്രതിഭകൾ തുടങ്ങി പതിനായിരത്തിലേറെപ്പേർ ദ്വിദിന പരിപാടിയിൽ പങ്കെടുക്കും. കേരള സ്റ്റാർട്ടപ് മിഷന്റെ പത്തുവർഷത്തെ മാതൃകാപരമായ പ്രവർത്തനങ്ങളുടെയും പുതിയ ആവാസവ്യവസ്ഥ സൃഷ്ടിച്ചതിന്റെയും നേർക്കാഴ്ച കെഐഎഫിൽ ഉണ്ടാകും. ശനിയാഴ്ച സമാപനസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.


നൂറിലധികം ഉൽപ്പന്നപ്രദർശനങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, വിവിധ മേഖലകളിൽനിന്നുള്ള പ്രവർത്തന മാതൃകകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. ഷീ ലീഡ്‌സ്, സുസ്ഥിരവികസനം, ജെൻ എഐ ഫോർ ഓൾ തുടങ്ങിയ ഉച്ചകോടിയും എക്‌സ്പീരിയൻസ് സെന്റർ, പ്രൊഡക്ട്‌ ഷോക്കേസുകൾ, ഫാബ് ആൻഡ്‌ മേക്കർ എക്‌സ്‌പോ, ഫുഡ് ഫെസ്റ്റ്, മ്യൂസിക് ഫെസ്റ്റിവൽ, സസ്‌റ്റൈനബിൾ ഫ്‌ളീ മാർക്കറ്റ്, മെഗാ ഇന്നൊവേഷൻ ടൂർ എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home