ad
Deshabhimani

റിപ്പോർട്ട്‌ ചെയ്യാൻ ആളില്ല

print edition പിഎസ്‌സിക്ക്‌ വിടാതെ 
475 അധ്യാപക ഒഴിവുകൾ

PSC
avatar
ബിജോ ടോമി

Published on Jun 26, 2026, 12:01 AM | 1 min read

തിരുവനന്തപുരം : ഒഴിവുകൾ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്യാത്തതിനാൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നത്‌ 475 അധ്യാപക തസ്‌തിക. പ്രവേശന നടപടി പൂർത്തിയാക്കി ജൂലൈ ആറിന്‌ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ തുടങ്ങാനിരിക്കെ അധ്യാപകരില്ലാത്തത്‌ അധ്യയനത്തെ സാരമായി ബാധിക്കും. പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ എച്ച്‌എസ്‌എസ്‌ സീനിയർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ ആണ്‌ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യേണ്ടത്‌. നിലവിലുണ്ടായിരുന്നയാൾ മെയ്‌ 29ന്‌ ചുമതലയിൽനിന്ന്‌ മാറി. പകരം ആളെ നിയമിച്ചില്ല.


ഇതോടെ തസ്‌തികയിൽ ആളില്ലാതായി. ജൂലൈ ഒന്നുമുതൽ അധ്യാപകരുടെ സെൻസസ്‌ ഡ്യൂട്ടി ആരംഭിക്കും. ഹയർ സെക്കൻഡറിയിൽ 80ശതമാനത്തോളം അധ്യാപകർക്ക്‌ സ്‌കൂളിൽനിന്ന്‌ വിട്ടുനിൽക്കേണ്ടിവരും. ഇതിനുപുറമേയാണ്‌ ഒഴിവുണ്ടായിട്ടും അധ്യാപക തസ്‌തിക റിപ്പോർട്ട്‌ ചെയ്യാത്തത്‌. പല റാങ്ക്‌ ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കാറായി.


ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന്‌ പിന്നാലെയാണ്‌ ഒഴിവുകൾ സൃഷ്‌ടിച്ചത്‌. ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ 20–30 ദിവസത്തിനുള്ളിൽ പിഎസ്‌സി അഡ്വൈസ്‌ മെമ്മോ അയക്കുകയും തുടർന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ അപ്പോയിൻമെന്റ്‌ ലെറ്റർ അയക്കുകയുംവേണം. ഇത്‌ 90ദിവസത്തിനുള്ളിലാകണം. ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാൻ കാലതാമസം വരുന്തോറും ഹയർസെക്കൻഡറി അധ്യാപനം അവതാളത്തിലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home