ad
Deshabhimani

തളിരിട്ട കിനാക്കളിലൂടെ...

s janaki
വെബ് ഡെസ്ക്

Published on Jul 11, 2026, 10:19 PM | 1 min read

മലയാളിയുടെ ഓർമകളിൽ മറക്കാനാവാത്ത ഒരുപിടി ​ഗാനങ്ങൾ സമ്മാനിച്ചാണ് എസ് ജാനകി വിടപറയുന്നത്. 1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വഴിയിൽ എന്ന ഗാനം ആലപിച്ച് മലയാളത്തിലേക്ക് കടന്നുവന്ന ​ഗായിക വിടവാങ്ങുമ്പോൾ മലയാളത്തിന് സമ്മാനിച്ചത് 1200ഓളം ​ഗാനങ്ങൾ.


മലയാളത്തിന്റെ സ്വന്തം എം എസ് ബാ​ബുരാജിന്റെ പ്രിയ ​ഗായികയായിരുന്നു എസ് ജാനകി. ഇരുവരും ഒന്നിച്ചപ്പോൾ മാത്രം പിറന്നത് 90ലധികം പാട്ടുകളാണ്. ബാബുക്ക ഹൃദയത്തിൽ ആരാധിച്ച ഗായിക കൂടിയായിരുന്നു ജാനകി. മൂടുപടം എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കളിലൂടെയായിരുന്നു തുടക്കം.


തച്ചോളി ഒതേനനിലെ അഞ്ജനക്കണ്ണെഴുതി, ഭാർ​ഗവി നിലയത്തിലെ വാസന്ത പഞ്ചമി നാളിൽ, പൊട്ടിത്തകർന്ന കിനാവുകൾ, കാട്ടുമല്ലികയിലെ താമരത്തോണിയിൽ, തറവാട്ടമ്മയിലെ ഒരു കൊച്ചു സ്വപ്നത്തിൻ, ഇരുട്ടിന്റെ ആത്മാവിലെ ഈറനുടുത്തുകൊണ്ടംബരം ചുറ്റുന്ന, ഉദ്യോ​ഗസ്ഥയിലെ എഴുതിയതാരാണു സുജാത, അന്വേഷിച്ചു കണ്ടെത്തിയില്ലയിലെ താമരക്കുമ്പിളല്ലോ മമ ഹൃദയം, കാർത്തികയിലെ മധുമാസ രാത്രി, മിടുമിടുക്കിയിലെ അകലെ അകലെ നീലാകാശം, മനസ്വിനിയിലെ പാതിരാവായില്ല, അമ്പലപ്രാവിലെ താനെ തിരിഞ്ഞും മറിഞ്ഞും എന്നിങ്ങനെ മലയാളി ഏറ്റുപാടിയ ഒരുപിടി ​ഗാനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home