വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവർക്ക് അനുശോചനം അറിയിച്ച് എം എ ബേബി

തിരുവനന്തപുരം : വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആഴത്തിലുള്ള അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ തുടരുന്ന ഈ നിർണായക സമയത്ത് ദുരിതബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥരുമായും വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം സമ്പർക്കം പുലർത്തേണ്ടതുണ്ടെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. അപകടത്തിൽപ്പെട്ട ഓരോ മനുഷ്യ ജീവനും രക്ഷിച്ചെടുക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും വിയറ്റ്നാം അധികൃതരുമായി ചേർന്ന് അടിയന്തിരമായി പ്രവർത്തിക്കണമെന്നും എം എ ബേബി അഭ്യർത്ഥിച്ചു.










0 comments