print edition മുണ്ടക്കൈ ചൂരൽമല ദുരന്തം: ഹെെക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത ഹർജി വെള്ളിയാഴ്ച പരിഗണിക്കും. വയനാട് കള്ളാടി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണിത്. കള്ളാടി ദുരന്തത്തിന്റെ വസ്തുതാവിവര റിപ്പോർട്ട് സർക്കാർ സമർപ്പിച്ചേക്കും. അമിക്കസ് ക്യൂറി ഉൾപ്പെടെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ദുരന്തത്തിൽ രാഷ്‌ട്രീയം കലർത്തരുത്: വി വസീഫ്
വയനാടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മുഖ്യമന്ത്രി രാഷ്‌ട്രീയം കലർത്തരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. പാലായിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപകടമുണ്ടായത് തങ്ങളുടെ കുഴപ്പംകൊണ്ടല്ല എന്നൊക്കെ പറഞ്ഞ് സ്വന്തം ശരീരം വൃത്തിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
സർക്കാർ കൂട്ടുത്തരവാദിത്തത്തോടെ ഇടപെടണം. അതില്ലാത്തത് രക്ഷാപ്രവർത്തനത്തെ ബാധിക്കരുത്. ദുരന്തമുഖത്തെങ്കിലും നാടിനെ ഓർക്കണം. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് ശ്രമിക്കരുത്. ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡ് സജീവമായി രക്ഷാപ്രവർത്തനത്തിനുണ്ടെന്നും വസീഫ് പറഞ്ഞു.










0 comments