ad
Deshabhimani

‘കേരള സ്റ്റോറി 2’ പ്രദർശിപ്പിക്കരുതെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

High Court.jpg
വെബ് ഡെസ്ക്

Published on Feb 24, 2026, 07:15 AM | 1 min read

കൊച്ചി: കേരളത്തെയും ഒരു പ്രത്യേക വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് 'കേരള സ്റ്റോറി 2' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.


ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി, കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ചിരുന്നു.


സിനിമയിലെ പ്രകോപനപരമായ സംഭാഷണങ്ങളും വസ്തുതാവിരുദ്ധമായ രംഗങ്ങളും ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. സിനിമയുടെ റിലീസ് ഈ മാസം 27-ന് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ കോടതി നടപടി നിർണ്ണായകമാണ്.


സിനിമ മതസ്പർദ്ധ വളർത്തുന്നതാണോ എന്നും സിനിമാറ്റോഗ്രാഫ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നും കോടതി പരിശോധിക്കും. ആദ്യ ഭാഗം വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിരുന്ന പശ്ചാത്തലത്തിൽ രണ്ടാം ഭാഗത്തിനെതിരെയുള്ള കോടതി നിലപാട് സിനിമാ ലോകവും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്.


അതേസമയം, 'ലവ് ജിഹാദ്' ഇരകളെന്ന അവകാശവാദവുമായി അണിയറ പ്രവർത്തകർ ഡൽഹിയിൽ വാർത്താസമ്മേളനത്തിന് എത്തിച്ച 37 സ്ത്രീകളിൽ ഒരാൾ പോലും കേരളത്തിൽ നിന്നുള്ളവരല്ലെന്ന് വ്യക്തമായി. ഇതോടെ തികച്ചും വസ്ഥിതവിരുദ്ധത നിരത്തി കേരളത്തെ അപമാനിക്കുക മാത്രമാണ് സിനിമയുടെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home