ad
Deshabhimani

print edition മെഡി. കോളേജുകൾക്ക് 
‘അമ്മായിയമ്മ സിൻഡ്രോ’മെന്ന്‌ ഹൈക്കോടതി

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ
വെബ് ഡെസ്ക്

Published on Jun 02, 2026, 12:00 AM | 1 min read

കൊച്ചി : കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ വിദ്യാർഥികളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുന്നുവെന്ന്‌ വിമർശിച്ച്‌ ഹെെക്കോടതി.


കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ വാക്കാലുള്ള പരാമർശം.


വിദ്യാർഥികളെ ക്രൂരമായാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഇത്‌ ഒരുതരം ‘അമ്മായിയമ്മ സിൻഡ്രോം’ആണ്‌. ‘ഞങ്ങൾ വിദ്യാർഥികളായിരുന്നപ്പോൾ അധ്യാപകർ പീഡിപ്പിച്ചു. അ തുകൊണ്ട് ഞങ്ങൾ അധ്യാപകരാകുമ്പോഴും വിദ്യാർഥികളെ പീഡിപ്പിക്കും' ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥയെന്നും വിമർശിച്ചു.


മെഡിക്കൽ പിജി വിദ്യാർഥികളോട് ഉൾപ്പെടെ ഈ സമീപനമാണ്. ഇന്റേണൽ മാർക്കിന്റെ പേരിലടക്കം പീഡനമുള്ളതായി പരാതികളുണ്ട്‌. മെഡിക്കൽ കോളേജുകളിൽ സംഭവിക്കുന്നത് എന്താണെന്ന് പുറത്തുവരുന്നില്ല.


ഇക്കാര്യം ഒരു കമീഷനെ നിയോഗിച്ച് മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home