ad
Deshabhimani

കേരളം ലോകത്തോളം വളർന്നു: എം വി ​ഗോവിന്ദൻ

mv govidan talent fest.jpg
വെബ് ഡെസ്ക്

Published on Feb 28, 2026, 07:50 PM | 1 min read

തിരുവനന്തപുരം: വിജ്ഞാന സമ്പദ്‌വ്യവസ്ഥ മികച്ചരീതിയിൽ കൈകാര്യം ചെയ്യുന്നതിലൂടെ കേരളത്തെ ശക്തിപ്പെടുത്താനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം 14–ാം സീസണിന്റെ സമാപന സമ്മേളനത്തിൽ അനുമോദനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


കേരളം ലോകത്തോളം വളർന്നു. ചൈന കഴിഞ്ഞാൽ അതിദാരിദ്ര്യമുക്തമായ ഇടമായി കേരളം മാറി. അഞ്ച് ലക്ഷം വീട് പൂർത്തിയായി. ഇതെല്ലാം കേരളത്തിൽ മാത്രമേ ഉള്ളൂ. അറിവാണ് കേരളത്തിന്റെ സമ്പത്ത്. അതിനെ മൂലധനമാക്കി കേരളത്തെ മുന്നോട്ട് നയിക്കുകയാണ്. ഈ വിജ്ഞാന സമൂഹത്തിന് കടിഞ്ഞാൺ പിടിക്കുന്നവരായി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ടെസ്റ്റിലെ വിജയികൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.


നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ​ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, സ്വാഗതസംഘം ചെയർമാൻ വി ജോയി എംഎൽഎ, എം വിജയകുമാർ, ദിവ്യ എസ് അയ്യർ, ടി എൻ സീമ, ആനാവൂർ നാഗപ്പൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ തുടങ്ങിയവർ സംസാരിച്ചു. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ സ്വാ​ഗതം പറഞ്ഞു.


​വെൻകോബ് പ്രൈസ് സ്പോൺസറും ഗ്ലോബൽ അക്കാദമി എഡ്യുക്കേഷണൽ പാർട്‌ണറും കിലോ ബസാർ മുഖ്യപ്രായോജകരും ഓക്സിജൻ ഡിജിറ്റൽ ഷോപ്, എൻ എസ് സഹകരണ ആശുപത്രി, സിയാൽ, ബാങ്ക് ഓഫ് ബറോഡ, അമൃത്‌വേണി, ബുഡീസ്, ഇമേജ്, ഇഎംസി, കേരള ബാങ്ക്, ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്ട്രോണിക്സ്, വിസ്മയ, എൻആർഇ, ധർമപ്രിയ ഫിനാൻസ്, സവാരി, ഔഷധി, ന്യൂരാജസ്ഥാൻ മാർബിൾസ്, നാഷണൽ ഹെൽത്ത് മിഷൻ, കിഫ്ബി, ജയിൻ യൂണിവേഴ്സിറ്റി, ആന്റണീസ് അക്കാദമി തുടങ്ങിയവർ സഹപ്രായോജകരുമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home