ad
Deshabhimani

ഇനി പറക്കും; സീ പ്ലെയിൻ റൂട്ടുകൾ കേരളത്തിന് ലഭ്യമായെന്ന് മന്ത്രി മുഹമ്മദ് റിയാസ്

seaplane
വെബ് ഡെസ്ക്

Published on Oct 31, 2025, 09:12 AM | 1 min read

തിരുവനന്തപുരം: കേരളത്തിൽ സീ പ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ഏവിയേഷൻ വകുപ്പിൽ നിന്നും 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. India One Air, MEHAIR, PHL, Spice Jet എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചത്.


'കേരളത്തിൽ സീ പ്ലെയിൻ പദ്ധതി ആരംഭിക്കാൻ തുടച്ചയായ ഇടപെടൽ നടത്തിവരികയാണ്. ഇതിൻ്റെ ഭാഗമായി കൊച്ചിയിൽ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിൻ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിൻ്റെ തുടർനടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈൻ പദ്ധതി ഭാവി കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും'- മന്ത്രി റിയാസ് പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home