വികസനക്കുതിപ്പിന്റെ 200 പാലങ്ങൾ; ലക്ഷ്യത്തിനേക്കാൾ ഇരട്ടിനേട്ടത്തിൽ സർക്കാർ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിൽ 200 പാലങ്ങളുടെ നിർമാണം വിജയകരമായി പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ലക്ഷ്യമിട്ടതിനേക്കാൾ ഇരട്ടി നേട്ടം കൈവരിക്കാനായതിൻ്റെ സന്തോഷം മന്ത്രി ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
പൊന്നാനി നിള ടൂറിസം പാലം
2021ൽ പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ നൂറ് പാലങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെയും പ്രത്യേക നിരീക്ഷണ സംവിധാനങ്ങളിലൂടെയും 200 പാലങ്ങൾ നിർമിക്കാൻ കഴിഞ്ഞു. 2000 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കിയത്.
പെരുമ്പളം പാലം
പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിവിധ വിഭാഗങ്ങളുടെ ഏകോപിത പ്രവർത്തനമാണ് ഈ വിജയത്തിന് പിന്നിൽ. സമയബന്ധിതമായി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് പ്രത്യേക സംവിധാനം ആവിഷ്കരിച്ചിരുന്നു.
അമ്പൂരി കുമ്പിച്ചൽക്കടവ് പാലം
നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നിരന്തരമായ റിവ്യൂ യോഗങ്ങളും നിർമാണ സ്ഥലങ്ങളിലെ നേരിട്ടുള്ള പരിശോധനകളും നടന്നിരുന്നു. നിലവിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലങ്ങളുടെ എണ്ണമാണ് മന്ത്രി പുറത്തുവിട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം കൈവരിച്ച വലിയൊരു നാഴികക്കല്ലാണ് ഈ നേട്ടം.











0 comments