ad
Deshabhimani

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; പിഎസ്‌സിക്ക് ശുപാർശ കൈമാറാതെ സർക്കാർ, ഉദ്യോഗാർത്ഥികൾ ദുരിതത്തിൽ

KERALA PSC
വെബ് ഡെസ്ക്

Published on Sep 07, 2026, 03:49 PM | 1 min read

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാർശ കൈമാറാതെ യുഡിഎഫ് സർക്കാർ. 18 പട്ടികകളുടെ കാലാവധി നീട്ടാനായിരുന്നു മന്ത്രിസഭാ തീരുമാനം. തെരഞ്ഞെടുത്ത പട്ടികകളുടെ കാലാവധി നീട്ടുന്നത് നിയമപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.


പ്രീപ്രൈമറി മുതൽ അങ്ങോട്ടുള്ള സ്കൂൾ അധ്യാപകരുടെയുൾപ്പടെയുള്ള 18 റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാർശ പിഎസ്‌സിക്ക് നൽകാനാകും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസത്തിൽ കാലാവധി കഴിയുന്ന ഈ റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പലതവണയായി ആവശ്യങ്ങളും ഉയർന്നിരുന്നു.


ഇതിന്റെ ലിസ്റ്റും സർക്കാർ തയാറാക്കിയിരുന്നു. സെൻസസ് ഡ്യൂട്ടി, ബിഎൽഒ ചുമതല, സ്ഥലംമാറ്റ നടപടികളിലെ കാലതാമസം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് 18 അധ്യാപക റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസം നീട്ടാൻ സർക്കാർ തീരുമാനിച്ചത്. ഇതേ കാരണം മറ്റ് വകുപ്പുകളിലെ തസ്‌തികകൾക്കും ബാധകമാണ്.


വരുദിവസങ്ങളിൽ കൂടുതൽ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചാൽ അതും നീട്ടേണ്ടി വരും. ഇതോടെ നിലവിലെ നിയമനരീതികൾ തകരും. നിലവിൽ നീട്ടിയ റാങ്ക്‌ പട്ടികയിലുള്ള ഉദ്യോഗാർഥികൾ ഒരുമാസമായി സമരത്തിലായിരുന്നു.


ചില ജില്ലകളിലെ റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നത് നവംബറിന് ശേഷമാണ്‌. സ്വാഭാവികമായും ഈ ജില്ലകളിൽ ഉള്ളവർക്ക് ആറുമാസം നീട്ടിക്കിട്ടിയില്ലെങ്കിൽ അത് നീതിനിഷേധവുമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home