ad
Deshabhimani

കോട്ടയ്ക്കലിൽ തെറ്റായ ദിശയിൽ റിവേഴ്‌സ് എടുത്ത് ബസ്; തടഞ്ഞ് നാട്ടുകാർ

Bus.jpg
വെബ് ഡെസ്ക്

Published on Sep 07, 2026, 04:07 PM | 1 min read

കോട്ടയ്ക്കൽ: മലപ്പുറം കോട്ടയ്ക്കൽ സ്വാഗതമാടിൽ ആറുവരി ദേശീയപാതയിൽ തെറ്റായ ദിശയിൽ പുറകോട്ട് ഓടിച്ച കോൺട്രാക്ട് കാര്യേജ് ബസ് തടഞ്ഞ് നാട്ടുകാർ. എക്സിറ്റ് പോയിൻ്റ് കഴിഞ്ഞ് മുന്നോട്ടുപോയ ബസ് ദേശീയപാതയിൽ നിന്ന് പുറത്തിറങ്ങാൻ റിവേഴ്സ് എടുക്കുകയായിരുന്നു.


ചീറിപ്പാഞ്ഞ് വാഹനങ്ങൾ എത്തുന്ന അതിവേഗ ട്രാക്കിൽ ഇത്തരത്തിൽ അപകടകരമായി റിവേഴ്സ് എടുത്ത ബസിനെ പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞു. ബസ് നിർത്തണമെന്നും തെറ്റായ ദിശയിൽ റിവേഴ്‌സ് എടുക്കുന്ന സാഹചര്യം ഇവിടെ പതിവാണെന്നും ഇതുമൂലം പലതവണ അപകടം സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.


ബസ് പിറകോട്ടെടുക്കുമ്പോൾ ഒരുപറ്റം നാട്ടുകാർ വീഡിയോ പകർത്തുന്നുണ്ടായിരുന്നു. നിങ്ങൾ ബസ് മുന്നോട്ടെടുത്തില്ലെങ്കിൽ വീഡിയോ സഹിതം പരാതി നൽകുമെന്ന് പറയുന്നതായും വിഡിയോയിലുണ്ട്.


ജനങ്ങളുടെ ഇടപെടൽ മൂലം ബസ് റിവേഴ്‌സ് എടുക്കാതെ മുന്നോട്ടോടിച്ച് പോകുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആറുവരി പാതയിൽ അപകടങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസമാണ് തെറ്റായ ദിശയിൽ റിവേഴ്‌സ് എടുത്ത ലോറി ഇടിച്ച് രണ്ടുപേർ മരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home