ad
Deshabhimani

print edition സംസ്ഥാന സർക്കാരിന്‌ 
അധികം കിട്ടുക 1191കോടി

fuel prize

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 26, 2026, 12:28 AM | 1 min read

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില നാലു തവണ വർധിപ്പിച്ചപ്പോൾ സംസ്ഥാനത്തിന്‌ അധികനികുതി വരുമാനമായി ലഭിക്കുക 1191 കോടിയിലേറെ രൂപ.


അധികവരുമാനം സംസ്ഥാനം വേണ്ടെന്നുവച്ചാൽ ലിറ്ററിന്‌ രണ്ടു രൂപയിലേറെ കുറയും. അധികാരത്തിലെത്തിയാൽ അധികനികുതി വേണ്ടെന്നുവയ്‌ക്കുമെന്നു പറഞ്ഞ യുഡിഎഫ്‌ ഇപ്പോൾ നിലപാടിൽനിന്ന്‌ മലക്കം മറിയുകയാണ്‌.


10 ദിവസത്തിനിടെ നാലുതവണ വില വർധിപ്പിച്ചിട്ടും വിഷയം പഠിക്കുകയാണെന്നും ഇടയ്‌ക്കിടെ വില വർധിപ്പിക്കുന്നതിനാൽ തീരുമാനിക്കാനാകുന്നില്ല എന്നുമാണ്‌ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 2024–25ൽ സംസ്ഥാനത്ത്‌ 267കോടി ലിറ്റർ പെട്രോളും 296കോടി ലിറ്റർ ഡീസലും വിറ്റു.


വില വർധനയിലൂടെ അധിക നികുതിയായി പെട്രോളിൽനിന്ന്‌ വർഷം 658കോടിയും ഡീസലിൽനിന്ന്‌ 533കോടിയും സർക്കാരിന്‌ ലഭിക്കും. പെട്രോളിന്‌ ലിറ്ററിന്‌ 30.08ശതമാനവും ഡീസലിന്‌ 22.76ശതമാനവുമാണ്‌ സംസ്ഥാന വിൽപ്പന നികുതി.


2010ൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിർണയാധികാരം സ്വകാര്യകമ്പനികൾക്ക്‌ വിട്ടുനൽകിയത്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരാണ്‌. തുടർന്നാണ്‌ അടിക്കടി വില വർധിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home