മാപ്പ് പറഞ്ഞ് ഇൻഫന്റിനോ; ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല

സൂറിച്ച്: വിവാദ പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ഫിഫ. മാപ്പ് പറഞ്ഞെങ്കിലും ഫിഫ പ്രസിഡന്റായി ജിയാനി ഇൻഫന്റിനോ തുടരും. കനത്ത എതിർപ്പുകളെയും മറികടന്ന് പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ രാജി വെക്കാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്.
റബാത്തിൽ നടന്ന അടിയന്തര ഉച്ചകോടിയിൽ ഫിഫയുടെ എക്‌സിക്യൂട്ടീവ് നേതൃത്വം ജിയാനിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പുരുഷ–വനിതാ–ക്ലബ് ഫുട്‌ബോൾ ലോകകപ്പ് സംഘാടനത്തിൽ സ്വകാര്യവത്‌കരണം നടത്താനായിരുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നീക്കം. നടത്തിപ്പിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ (എഎഫ്‌ഇ) എന്ന പേരിൽ പുതിയ ഉപകമ്പനി രുപീകരിച്ച് 20 ശതമാനം ഓഹരി സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് ശ്രമം.
പുരുഷ, വനിതാ ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ വാണിജ്യ അവകാശങ്ങളിൽ ഓഹരി വിറ്റ് നൂറുകണക്കിന് മില്യൺ ഡോളർ സമാഹരിക്കുകയായിരുന്നു എഫ്എഫ് ഇ പദ്ധതിയുടെ ലക്ഷ്യം. ഈ തുക ഫിഫയുടെ 211 അംഗ അസോസിയേഷനുകൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.
പദ്ധതിയിൽ പങ്കെടുക്കുന്ന അംഗ അസോസിയേഷനുകൾക്ക് 2 കോടി ഡോളർ വരെ അധിക ധനസഹായം നൽകുമെന്നും ഫിഫ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല.








0 comments