നാരങ്ങാനത്ത് ബിജെപി ഭരണം താഴെവീണു; അവിശ്വാസം പാസായി

പത്തനംതിട്ട: ബിജെപി ഭരിക്കുന്ന നാരങ്ങാനം പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസായി. ബിജെപിക്കും യുഡിഎഫിനും ആറ് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎ-ഫിന് രണ്ട് അംഗങ്ങാണ് ഉള്ളത്.
പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥതയ്‌ക്കും അഴിമതിക്കുമെതിരെ കഴിഞ്ഞ് 27നാണ് യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയത്. വ്യാഴാഴ്‌ച പകൽ 11ന് നടന്ന വോട്ടെടുപ്പിൽ മുഴുവൻ പഞ്ചായത്തംഗങ്ങളും പങ്കെടുത്തു. എട്ട് അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം പാസായി.
നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വി ബി പ്രസാദ് പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നറുക്കെടുപ്പിൽ കോൺഗ്രസിലെ ജെസി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ഇവ രണ്ടിലും എൽഡിഎഫ് വിട്ടുനിന്നിരുന്നു.









0 comments