ad
Deshabhimani

മസ്‌കത്ത്‌ വിമാനത്താവളത്തിൽ ഏകീകൃത പാർക്കിങ്‌ നിരക്ക്

parking
വെബ് ഡെസ്ക്

Published on Aug 06, 2026, 01:43 PM | 1 min read

മസ്‌കത്ത്‌ : യാത്രക്കാർക്കും സന്ദർശകർക്കുമായി ഏകീകൃത പാർക്കിങ്‌ നിരക്ക് ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ച്‌ മസ്‌കത്ത്‌ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് പ്രതിദിനം 3.200 റിയാലിന്റെ പ്രത്യേക നിരക്കിൽ പി–1, പി–2 പാർക്കിങ്‌ സൗകര്യങ്ങൾ ഉപയോഗിക്കാനാകും. വിമാനത്താവളത്തിൽനിന്ന് യാത്ര ആരംഭിക്കുന്ന വ്യക്തികൾക്ക് താങ്ങാനാകുന്നതും സൗകര്യപ്രദവുമായ ഇ‍ൗ കിഴിവ് ആഗസ്ത്‌ 30വരെ സാധുവാണ്. മികച്ച പാർക്കിങ്‌ സ‍ൗകര്യം വാഗ്ദാനം ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home