അതിരപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു

ചാലക്കുടി: അതിരപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് ആദിവാസി യുവാവ് മരിച്ചു. തവളക്കുഴിപ്പാറ ആദിവാസി ഉന്നതിയിലെ സുകു(43)ആണ് മരിച്ചത്. വ്യാഴം പുലര്‍ച്ചെ കുറ്റിക്കാട് വച്ചായിരുന്നു സംഭവം. റോഡരികില്‍ വാഹനമിടിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചാലക്കുടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സമുതി.










0 comments