വ്യാജവാർത്തയ്‌ക്ക് തടയിടൽ; മീഡിയ നരേറ്റീവ് കമ്മിറ്റിയുമായി ദുബായ്

ദുബായ് : വ്യാജവാർത്തകൾക്കും തെറ്റായ പ്രചാരണത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാനും വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുമായി "മീഡിയ നരേറ്റീവ് കമ്മിറ്റി' രൂപീകരിച്ച് ദുബായ്. രണ്ടാം ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പുതിയ സമിതിക്ക് രൂപം നൽകിയത്. ദുബായ് മീഡിയ കൗൺസിലിന്റെ വൈസ് ചെയർപേഴ്സണും മാനേജിങ് ഡയറക-്‌ടറുമായ മോന ഗാനിം അൽ മറിയാണ് അധ്യക്ഷ.
ദുബായെയും എമിറേറ്റിലെ പൊതു, -സ്വകാര്യ സ്ഥാപനങ്ങളെയും സംബന്ധിച്ച മാധ്യമ ആഖ്യാനത്തിന്റെ ചട്ടക്കൂട്, തന്ത്രപരമായ മുൻഗണനകൾ, പ്രധാന പ്രവർത്തനരീതികൾ എന്നിവ സമിതി നിശ്ചയിക്കും. മാധ്യമനയവുമായി ബന്ധപ്പെട്ട പദ്ധതികൾ, മുൻഗണനകൾ, നയരൂപീകരണ ശുപാർശകൾ എന്നിവ തയ്യാറാക്കി ദുബായ് മീഡിയ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കുന്നതിനൊപ്പം അവയുടെ നടപ്പാക്കൽ വിലയിരുത്തുകയും ചെയ്യും.
ദുബായുടെ വികസന യാത്രയിൽ ശക്തമായ മാധ്യമ ആഖ്യാനം നിർണായക ഘടകമായി മാറിയിട്ടുണ്ടെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന് അനുസൃതമായി വ്യക്തവും ഫലപ്രദവുമായ ആശയവിനിമയ സംവിധാനങ്ങളിലൂടെ സൃഷ-്‌ടിപരവും ബൗദ്ധികവുമായ ശക്തികളെ പ്രയോജനപ്പെടുത്തി വിശ്വാസ്യതയുള്ള മാധ്യമ ആഖ്യാനം കൂടുതൽ ശക്തിപ്പെടുത്താനാണ് പുതിയ സമിതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments