ad
Deshabhimani

വമ്പൻ ബാറ്ററിയും മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 17 5ജി സ്മാർട്ട്ഫോൺ; വിലയും സവിശേഷതകളും അറിയാം

Redmi

റെഡ്മി നോട്ട് 17 5ജി| Photo:Amazon

വെബ് ഡെസ്ക്

Published on Aug 06, 2026, 02:14 PM | 2 min read

ന്യൂഡൽഹി : റെഡ്മിയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ 'റെഡ്മി നോട്ട് 17 5ജി' ഇന്ത്യൻ വിപണിയിൽ എത്തി. 8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രൊസസറുമാണ് ഫോണിന്റെ പ്രധാന ആകർഷണം. വ്യാഴാഴ്ച പുറത്തിറക്കിയ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.


ഡിസ്‌പ്ലേയും ഡിസൈനും


ഫ്ലാറ്റ് റിയർ പാനലും ഫ്ലാറ്റ് ഫ്രെയിമുമാണ് ഫോണിനുള്ളത്. 120Hz റീഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. DCI-P3 കളർ ഗാമറ്റ് സപ്പോർട്ടുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവുമുണ്ട്. കൈകളിൽ ഈർപ്പമുള്ളപ്പോഴും ഫോൺ സുഗമമായി ഉപയോഗിക്കാൻ സഹായിക്കുന്ന 'വെറ്റ് ടച്ച് 2.0' സാങ്കേതികവിദ്യയും ഫോണിലുണ്ട്. ആർട്ടിക് ബ്ലൂ, സ്റ്റാർലൈറ്റ് പർപ്പിൾ, ഡാർക്ക് നൈറ്റ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. യുഎസ്ബി ടൈപ്പ്-സി പോർട്ടുമുണ്ട്.


പ്രൊസസറും സോഫ്റ്റ്‌വെയറും


മികച്ച പെർഫോമൻസും കാര്യക്ഷമതയും നൽകുന്നതിനായി 4nm പ്രൊസസറിൽ നിർമിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രൊസസറാണ് ഫോണിലുള്ളത്. 12GB വരെ റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനും സാധിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3 ലാണ് പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.


ബാറ്ററിയും ക്യാമറയും


ഒറ്റ ചാർജിൽ മൂന്ന് ദിവസത്തിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കാൻ ശേഷിയുള്ള 8,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. എൽഇഡി ഫ്ലാഷോട് കൂടിയ 50MP AI ഡ്യുവൽ റിയർ ക്യാമറയും, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.


മറ്റ് ഫീച്ചറുകൾ


ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, പൊടിയും വെള്ളവും ചെറുക്കാൻ IP66 റേറ്റിംഗ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, NFC, ഐആർ ബ്ലാസ്റ്റർ, 5G connectivity, ബ്ലൂടൂത്ത് 5.1, വൈഫൈ തുടങ്ങിയവയാണ് മറ്റ് പ്രധാന സവിശേഷതകൾ.


വില വിവരങ്ങൾ


6GB + 128GB വേരിയന്റ്: 24,999 (ഏകദേശം)


8GB + 128GB വേരിയന്റ്: 27,999 (ഏകദേശം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home