പൊതുവിദ്യാലയങ്ങളിൽ 9,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം
print edition എൽഡിഎഫ് വന്നു ടോപ് ക്ലാസായി ; കേരളത്തിലെ പൊതുവിദ്യാലയങ്ങൾ വേറെ ലെവലാണ്

കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

ബിജോ ടോമി
Published on Mar 04, 2026, 03:40 AM | 1 min read
തിരുവനന്തപുരം
ഓടിട്ട കെട്ടിടങ്ങൾ ബഹുനില മന്ദിരങ്ങൾക്ക് വഴിമാറി. മഴയൊന്നു ചാറിയാൽ ചെളിക്കുണ്ടാകുന്ന മുറ്റങ്ങളിൽ ടൈലുകൾ നിരന്നു. എസിയും ലിഫ്‌റ്റുമെല്ലാം സാധാരണമായി. തിരക്കഥ ഒരു പതിറ്റാണ്ട് മുൻപുള്ള സ്‌കൂൾ കാലഘട്ടത്തിലേക്ക് ക്യാമറ തിരിച്ചാൽ സംവിധായകന് സെറ്റിടാതെ മറ്റു മാർഗമില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഇന്ന് വേറെ ലെവലാണ്.

കോഴിക്കോട് കാരപ്പറമ്പ്
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും എന്ന എൽഡിഎഫ് സർക്കാരിന്റെ നയം പ്രാവർത്തികമാക്കാൻ ആധുനിക സൗകര്യങ്ങൾ അത്യാവശ്യമാണെന്ന കാഴ്‌ചപ്പാടിൽ സ്‌കൂളുകളെല്ലാം ഹൈടെക് മന്ദിരങ്ങളായി. 10 വർഷത്തിനിടെ 973 പൊതുവിദ്യാലയങ്ങളിൽ കിഫ്ബി വഴി 4000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. കെട്ടിടനിർമാണത്തിനു മാത്രം 3000 കോടിയും ഹൈടെക് ക്ലാസ് മുറികൾക്കായി 1000 കോടിയും വിനിയോഗിച്ചു. ഇതിനു പുറമേ പ്ലാൻ ഫണ്ട്, നബാർഡ്, എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ വഴി 5000 കോടിയിലധികം രൂപയുടെ വികസനവും നടപ്പാക്കി. കിഫ്ബി വഴി വിഭാവനം ചെയ്ത വിദ്യാലയങ്ങളിൽ 629 എണ്ണത്തിന്റെ നിർമാണം ഇതിനോടകം പൂർത്തിയാക്കി.- തീരദേശ വികസന കോർപറേഷൻ വഴി 53 സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങൾ ഒരുക്കി.
എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബ് ഒരുക്കി. കൈറ്റിന്റെ നേതൃത്വത്തിൽ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലും 1,35,551 ലാപ്‌ടോപ്പുകളും 69,945 പ്രൊജക്‌ടറുകളും അനുബന്ധ ഐടി ഉപകരണങ്ങളും എത്തിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 47,673 ലാപ്‌ടോപ്പുകളും വിതരണം ചെയ്‌തു.











0 comments