ad
Deshabhimani

print edition അസി. സർജൻ ഒഴിവ്; കരാർ നിയമനത്തിന് നീക്കം

Surgeon

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖിക

Published on Sep 03, 2026, 01:01 AM | 1 min read

തിരുവനന്തപുരം : അസിസ്റ്റന്റ്‌ സർജൻ തസ്തികയിലേക്ക്‌ പിഎസ്‌സി റിപ്പോർട്ട്‌ ചെയ്ത ശേഷിക്കുന്ന ഒഴിവിൽ കരാർ നിയമനം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. നിയമനം നടത്താൻ അഡ്‌ഹോക്ക്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പിഎസ്‌സി ശുപാർശ ചെയ്ത 416 ഒഴിവിൽ 135 പേരെ നിയമിച്ചിരുന്നു. മെയ്‌ 25ന്‌ പിഎസ്‌സി ആരോഗ്യവകുപ്പ്‌ സെക്രട്ടറിക്ക്‌ നൽകിയ കത്തനുസരിച്ച്‌ അന്നത്തെ ആരോഗ്യവകുപ്പ്‌ ഡയറക്ടർ തയ്യാറാക്കിയ പട്ടിക അട്ടിമറിച്ചാണ്‌ സർക്കാർ 135 പേരെ നിയമിച്ചത്‌. ശുപാർശക്രമവും സംവരണപട്ടികയും മറികടന്ന്‌ ക‍ൗൺസിലിങ്ങും നടത്തി. നിയമിച്ചവരിൽ പകുതിപേരും ജോലിയിൽ പ്രവേശിച്ചിരുന്നില്ല.


നീറ്റ്‌ പിജി പരീക്ഷയായതിനാലാണ്‌ ഇവർ അവധിയെടുത്തതെന്നും ബന്ധപ്പെട്ട ആശുപത്രിയിൽനിന്ന്‌ റിപ്പോർട്ട്‌ ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നുമാണ്‌ ആരോഗ്യവകുപ്പ്‌ പറയുന്നത്‌. ജില്ല, ജനറൽ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കാൻ പുനർവിന്യസിക്കുന്ന ഡോക്ടർമാരുടെ ഒഴിവിലേക്കും കരാർ നിയമനമാണ്‌ നടത്തുക.


പുനലൂർ ആശുപത്രിയിലാണ്‌ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്‌. ശബരിമലയോട്‌ അടുത്തുള്ളതിനാലാണ്‌ ഇത്‌. എന്നാൽ, ഏറ്റവും ആവശ്യമുള്ള കാർഡിയോളജി സേവനം സ്പെഷ്യാലിറ്റി സേവനങ്ങളിലില്ല. പ്രത്യേക പരിഗണന അർഹിക്കുന്നെന്ന്‌ ബോധ്യപ്പെടാത്തവരുടെ സ്ഥലംമാറ്റങ്ങൾ അംഗീകരിക്കില്ലെന്നും അതിനാണ്‌ സ്ഥലംമാറ്റങ്ങൾ താൽക്കാലികമായി നിർത്തിയതെന്നും മന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home