ad
Deshabhimani

print edition കേരള ആഗോള നിക്ഷേപക ഉച്ചകോടി; 1.81 ലക്ഷം കോടി
 നിക്ഷേപം

STARTUP

പ്രതീകാത്മകചിത്രം

avatar
സന്തോഷ് ബാബു

Published on Mar 24, 2026, 12:01 AM | 2 min read

കൊച്ചി : നവകേരളത്തിന്റെ വ്യവസായ സാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) സംസ്ഥാനത്തിന്‌ സമ്മാനിച്ചത്‌ കുതിപ്പിന്റെ പുതിയ പാതകൾ. സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഉച്ചകോടിയിലൂടെ ലഭ്യമായത്‌ 1,81,209 കോടിയുടെ നിക്ഷേപ വാഗ്ദാനമാണ്‌. അതിൽ 55,000 കോടിയുടെ പദ്ധതികളുടെ നിർമാണം ഇതിനകം ആരംഭിച്ചു. 10 വർഷത്തെ നിരന്തര പരിശ്രമത്തിലൂടെ രൂപപ്പെടുത്തിയ മികച്ച വ്യവസായസൗഹൃദ അന്തരീക്ഷമാണ്‌ ഇവിടേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിച്ചത്‌.


അദാനി ലോജിസ്റ്റിക്സ്, കെയ്ൻസ് ടെക്‌നോളജി, അവിഗ്ന ഗ്രൂപ്പ്, ഇറ്റാലിയൻ അനിമേഷൻ കമ്പനി ഡൈനിമേറ്റഡ്, എൻഡിആർ സ്പേസ്, സിസ്ട്രോം ടെക്‌നോളജീസ് തുടങ്ങിയ ലോകോത്തര കമ്പനികൾ ഉൾപ്പെടെ 449 നിക്ഷേപകരാണ് താൽപ്പര്യപത്രം ഒപ്പുവച്ചത്. ഒരു വർഷം പൂർത്തിയാകുംമുമ്പുതന്നെ 40.35 ശതമാനം പദ്ധതികളുടെ നിർമാണം ആരംഭിക്കാനായത്‌ ചരിത്രനേട്ടമാണ്‌. നിക്ഷേപ താൽപ്പര്യപത്രങ്ങൾ നിക്ഷേപങ്ങളാകുന്നതിൽ ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളം രേഖപ്പെടുത്തിയത്.


ഭൂമി ലഭ്യമായ 285 പദ്ധതികളിൽ 115 എണ്ണമാണ് നിർമാണത്തിലേക്ക് എത്തിയത്. ഇതിൽ പലതും പ്രവർത്തനം ആരംഭിച്ചു. 66,073 തൊഴിലവസരമാണ്‌ ഇതിലൂടെയുണ്ടാകുന്നത്. ഒപ്പിട്ട പദ്ധതികളാകെ യാഥാർഥ്യമാകുമ്പോൾ 4,97,800 പുതിയ തൊഴിലവസരങ്ങളുണ്ടാകും.

ഐടി, ഭക്ഷ്യസംസ്‌കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണം, ടൂറിസം, ഫാർമസ്യൂട്ടിക്കൽസ്, മര അധിഷ്ഠിത വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലാണ് നിക്ഷേപമെത്തിയത്.


നിതി ആയോഗ്‌ എസ്‌ഡിജി ഇൻഡക്‌സിൽ ഒന്നാംസ്ഥാനം


രാജ്യത്തെ ബെസ്‌റ്റ്‌ പ്രാക്ടീസായി
സംരംഭക വർഷം പദ്ധതി


സംരംഭക വർഷം 
പദ്ധതിക്ക്‌ അമേരിക്കൻ സൊസൈറ്റി ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്റെ 
അംഗീകാരം


കിൻഫ്രയുടെ 5 പാർക്ക് 
കേന്ദ്ര സർക്കാരിന്റെ 
ഇൻഡസ്‌ട്രിയൽ പാർക്ക്‌ 
റേറ്റിങ്‌ സിസ്‌റ്റത്തിൽ 
മുൻനിരയിൽ


കേന്ദ്രം വിൽക്കാൻവച്ച 
എച്ച്‌എൻഎൽ ഏറ്റെടുത്ത് കെപിപിഎൽ ആയി 
പുനഃസംഘടിപ്പിച്ചു. കാസർകോട് കെൽ -ഇഎംഎല്ലും ഏറ്റെടുത്തു

കിൻഫ്രവഴി എത്തി 
6280 കോടി നിക്ഷേപം


10 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് അനുമതി


51 സ്വകാര്യ വ്യവസായ 
പാർക്കിന് അനുമതി. 
10 പാർക്കുകൾ 
പ്രവർത്തനം തുടങ്ങി


ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്‌ദാനം


കേരളം വേറിട്ടുനിന്നു​


ആഗോള നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്തപ്പോൾ, രാജ്യത്തുടനീളമുള്ള വിപുലീകരണ അവസരങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തിയശേഷമാണ് കേരളത്തിൽ 150 കോടിയുടെ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചത്. തുടക്കംമുതൽ, നിക്ഷേപകരോട് സർക്കാർ പ്രകടിപ്പിച്ച വ്യക്തതയ്ക്കും പ്രതിബദ്ധതയ്ക്കും കേരളം വേറിട്ടുനിന്നു. വ്യവസായവകുപ്പ് വലിയ പിന്തുണ നൽകി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവിടെ ഏകജാലക സൗകര്യവും സമയബന്ധിതമായ ക്ലിയറൻസ് സംവിധാനങ്ങളും സംരംഭത്തിനുള്ള നടപടിക്രമങ്ങളും കാലതാമസവും ഗണ്യമായി കുറച്ചു. ഭരണപരമായ മികച്ച കാര്യക്ഷമത അനുഭവിക്കാനായതിനാൽ കേരളത്തിൽ വീണ്ടുമൊരു വ്യവസായ നിക്ഷേപത്തിന് ഞങ്ങൾ തയ്യാറെടുക്കുകയാണ്- എസ് രാജശേഖരൻ, മാനേജിങ് ഡയറക്ടർ, അവിഗ്ന ഗ്രൂപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home