ad
Deshabhimani

print edition ലിംഗസമത്വം ഉറപ്പാക്കാൻ നടപടിയുണ്ടാകും

kerala film policy conclave
avatar
സ്വന്തം ലേഖകൻ

Published on Mar 15, 2026, 12:00 AM | 1 min read

തിരുവനന്തപുരം : സിനിമാമേഖലയിൽ ലിംഗസമത്വം ഉറപ്പാക്കാൻ നടപടിയെടുക്കുമെന്ന്‌ സംസ്ഥാന സർക്കാരിന്റെ സിനിമാനയം. തൊഴിൽനിയമങ്ങൾക്ക്‌ അനുസരിച്ച്‌ അവകാശങ്ങൾ സംരക്ഷിക്കും. സുതാര്യമായ കരാർ വ്യവസ്ഥകൾ നടപ്പാക്കണം. തൊഴിൽപരമായ പ്രശ്‌നങ്ങളും പ്രത്യേകിച്ച്‌ ലിംഗപരമായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന്‌ പരാതിപരിഹാര സംവിധാനങ്ങൾ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങൾ നടപ്പാകുന്നതോടെ മലയാള സിനിമാമേഖലയിൽ പുതിയ ഉണർവ്‌ പ്രകടമാകുമെന്ന്‌ സിനിമാപ്രവർത്തകരും പറഞ്ഞു.


​ഇൻഷ‍ുറൻസ്‌ 
പദ്ധതി


വിവിധ അപകടസാധ്യതകൾ ഉള്ളതിനാൽ സിനിമാപ്രവർത്തകർക്കായി സമഗ്ര ഇൻഷുറൻസ്‌ പദ്ധതി സ്ഥാപിക്കാനും സിനിമാനയം വ്യവസ്ഥ ചെയ്യുന്നു. നിർദിഷ്‌ട പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ്‌, ലൈഫ്‌ ഇൻഷുറൻസ്‌, അപകട ഇൻഷുറൻസ്‌ എന്നിവ ഉറപ്പാക്കണം.

സ്‌കീം നൽകുന്നതിന്‌ സർക്കാർ ഒരു ഇൻഷുറൻസ്‌ കന്പനിയുമായി കരാർ ഉണ്ടാക്കണം. പദ്ധതിയിൽ ഓരോ വ്യക്തിക്കും അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ ഇൻഷുറൻസ്‌ സ്‌കീം ക്രമീകരിക്കാൻ കഴിയും.


​ചലച്ചിത്ര 
വികസന ഫണ്ട്‌ 
രൂപീകരിക്കും


‘ഫിലിം ഡെവലപ്മെന്റ്‌ ഫണ്ട്‌’ എന്ന പേരിൽ സർക്കാർ ഫണ്ട്‌ രൂപീകരിക്കാനും നയത്തിൽ നിർദേശമുണ്ട്‌. വിവിധ പ്രൊമോഷണൽ, ക്ഷേമ പ്രവർത്തനങ്ങൾക്കായാണ്‌ ഇത്‌ ഉപയോഗിക്കേണ്ടത്‌. ഒടിടി പ്ലാറ്റ്‌ഫോമിൽനിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗം, വൻകിട പ്രൊഡക്‌ഷൻ ഹ‍ൗസുകളിൽനിന്നുള്ള സംഭാവനകൾ തുടങ്ങിയവയിലൂടെ സർക്കാരിന്‌ ഫണ്ടിന്റെ സ്രോതസ്സ്‌ കണ്ടെത്താം. ആദ്യഘട്ടത്തിൽ സർക്കാർ 1-0 കോടി രൂപ നൽകും.


ഫണ്ടിൽനിന്നുള്ള ചെലവുകൾ സാംസ്‌കാരികമന്ത്രി ചെയർമാനും ചലച്ചിത്ര വികസന കോർപറേഷൻ എംഡി കൺവീനറുമായ കമ്മിറ്റി അംഗീകരിക്കണം. വെള്ളിയാഴ്‌ച ചേർന്ന മന്ത്രിസഭായോഗമാണ്‌ സിനിമാനയം അംഗീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home