ad
Deshabhimani

നോക്കുകുത്തിയായി ആരോഗ്യവകുപ്പ്

പനിപ്പേടിയിൽ കേരളം; ശുചീകരണവും പ്രതിരോധവും പാളി

Fever.jpg

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Jun 16, 2026, 09:26 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തോടനുബന്ധിച്ച് പനിബാധിതരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒന്നര ലക്ഷത്തോളം പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷിഗെല്ല രോഗബാധയും മരണവും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് നടപ്പിലാക്കുന്നതിലും സർക്കാരിന് സംഭവിച്ച ഗുരുതരമായ പാളിച്ചയാണ് സംസ്ഥാനത്തെ ജനങ്ങളെ വൻ ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. അധികാരമേറ്റ് ഒരു മാസം പിന്നിട്ടിട്ടും ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് പുതിയ സർക്കാരിന്റേത്.


ഇതിനോടകം 13 പേർ മരണപ്പെടുകയും ചെയ്തു. പ്രതിദിനം പതിനയ്യായിരത്തോളം രോഗികളാണ് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെത്തുന്നത്. ഇതിനിടയിൽ ജനങ്ങളിൽ ഭീതി കൂട്ടി ഷിഗെല്ല രോഗബാധയും മരണവും റിപ്പോർട്ട് ചെയ്തിട്ടും കാര്യക്ഷമമായ ഒരു പ്രതിരോധ യജ്ഞം പോലും പ്രഖ്യാപിക്കാൻ ആരോഗ്യവകുപ്പ് തയാറായിട്ടില്ല.










deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home