കുട്ടികളെ മർദിക്കുന്ന വീഡിയോ; അച്ഛൻ കസ്റ്റഡിയിൽ

ചെറുപുഴ (കണ്ണൂർ): കണ്ണൂർ ചെറുപുഴയിൽ കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അച്ഛനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ അഛൻ ജോസിനെ കസ്റ്റഡിയിൽ എടുത്തു. ചെറുപുഴ പഞ്ചായത്തിലെ 14-ാം വാർഡിലാണ് സംഭവം.
ഒമ്പതും എട്ടും വയസുകാരായ കുട്ടികളെ ജോസ് ക്രൂരമായി മര്‍ദ്ദിക്കുകയും കത്തിയെടുത്ത് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ വെള്ളിയാഴ്ച രാത്രിയോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാൻ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നിൽക്കുന്നതും വീഡിയോയിൽ കാണാം.
തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി ജോസിനെതിരേ കേസെടുത്തത്. ശനിയാഴ്ച രാവിലെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.









0 comments