ad
Deshabhimani

അധിക നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളിലേക്കെത്തും: സണ്ണി ജോസഫ്

sunny
വെബ് ഡെസ്ക്

Published on Sep 14, 2026, 10:24 AM | 1 min read

തിരുവനന്തപുരം: പവർ കട്ടിന് പിന്നാലെ സംസ്ഥാനത്ത് ജങ്ങൾക്ക് ഇരുട്ടടിയായി വൈദ്യുതി വില വർധന. അധിക വിലക്ക് വൈദ്യുതി വാങ്ങുന്നതുമൂലമുള്ള സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തുമെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.


4.29 രൂപയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി 30 രൂപ നിരക്കിൽ വാങ്ങുമ്പോൾ സംസ്ഥാനത്തിന് അത് വലിയ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അധിക ചെലവിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്താലും അതിന്റെ ബാധ്യത ജനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.


“സർക്കാരിന്റെ പണം ആത്യന്തികമായി ജനങ്ങളുടെ പണം തന്നെയാണ്. അധിക ചെലവിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്താലും അതിന്റെ ബാധ്യത ജനങ്ങളിലേക്ക് എത്തും ,” മന്ത്രി വ്യക്തമാക്കി.


വൈദ്യുതി വാങ്ങൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നതായും സണ്ണി ജോസഫ് അറിയിച്ചു. എൻടിപിസിയിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. നേരത്തെ റദ്ദാക്കിയ വൈദ്യുതി വാങ്ങൽ കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home