ad
Deshabhimani

വാക്കു പാലിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; ലക്ഷങ്ങൾക്ക് വോട്ടവകാശം നഷ്ടമാകും

voter list

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 23, 2026, 09:52 AM | 1 min read

തിരുവനന്തപുരം : നാമനിർദേശ പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച വരെ വോട്ടർപട്ടികയിൽ പേരുചേർക്കാമെന്ന ഉറപ്പ്‌ ലംഘിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ. മാർച്ച് 15ന്‌ ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന്‌ വ്യക്തമാക്കി ഞായറാഴ്ച കമീഷൻ വാർത്താക്കുറിപ്പിറക്കി.


മാർച്ച് 23വരെ അപേക്ഷിക്കാമെന്ന അറിയിപ്പ്‌ പ്രകാരം അവസാനവട്ടം അപേക്ഷ നൽകിയ ലക്ഷക്കണക്കിനുപേർക്ക്‌ വോട്ടുചെയ്യാനാകില്ല. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷമാണ്‌ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തുക. അപേക്ഷ പരിഗണിക്കില്ലെന്ന്‌ 18ന്‌ തന്നെ ഉദ്യോഗസ്ഥതലത്തിൽ രഹസ്യനിർദേശം നൽകിയിരുന്നുവെന്ന വിവരം ദേശാഭിമാനി റിപ്പോർട്ട്‌ ചെയ്‌തിരുന്നു.


എസ്ഐആറിന്റെ പേരിൽ വോട്ടർപ്പട്ടികയിൽനിന്ന്‌ 24.50 ലക്ഷം പേരെയാണ്‌ പുറത്താക്കിയത്‌. ആനുപാതികമായ രീതിയിൽ പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയില്ല. 16 ലക്ഷം പേരെ മാത്രമാണ്‌ പുതുതായി ചേർത്തത്‌. അന്തിമ സപ്ലിമെന്ററി പട്ടിക മാർച്ച് 24ന്‌ പ്രസിദ്ധീകരിക്കാനിരിക്കെയാണ്‌ പുതിയ അപേക്ഷകൾ പരിഗണിക്കാത്തത്‌. പ്രവാസികൾക്കായുള്ള ഫോം 6 എ, താമസസ്ഥലം മാറ്റുന്നതിനുള്ള ഫോം 8 എന്നിവ സമർപ്പിച്ചവരെയെല്ലാം കമീഷന്റെ നിലപാട്‌ പ്രതികൂലമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home