ad
Deshabhimani

print edition കുഞ്ഞു കുഞ്ഞു പുഞ്ചിരികൾ

avatar
നെബിൻ കെ ആസാദ്‌

Published on Mar 27, 2026, 02:32 AM | 1 min read

ആലപ്പുഴ : സ്‌കൂളിൽ പേകാൻ മടിപിടിച്ച്‌ കരഞ്ഞിരുന്ന കാലം കഴിഞ്ഞു. ആലപ്പുഴ തിരുവമ്പാടി ഗവ. യുപി സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാർഥികളായ ആദിദേവും ആദ്യലക്ഷ്‌മിയും മാധവ്‌ കൃഷ്‌ണയുമൊക്കെ കളിച്ചും ചിരിച്ചും കാര്യങ്ങൾ നേരിട്ടറിഞ്ഞും പഠിക്കുകയാണ്‌. കളിയിടങ്ങളിൽ ഉ‍ൗഞ്ഞാലാടിയും സൈക്കിളോടിച്ചും ‘വർണക്കൂടാര’ത്തിൽ ഉല്ലസിക്കുകയാണ്‌. സർഗാത്മകത പരിപോഷിപ്പിച്ചും പരിശീലിപ്പിച്ചും കൂട്ടിന്‌ അധ്യാപകരായ ജയറാണിയും ആശയുമുണ്ട്‌.


പ്രീ പ്രൈമറി സ്‌കൂളുകളുടെ മികവും ഗുണവും ഉറപ്പാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തി കുരുന്നുകളെ മാടിവിളിക്കുന്നു സംസ്ഥാനത്തെ 1516 വർണക്കൂടാരങ്ങൾ. സമഗ്രശിക്ഷ കേരളം സ്റ്റാർസിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പദ്ധതിയിൽ ഒരു സ്‌കൂളിന്‌ 10 ലക്ഷം വീതം ഇതുവരെ അനുവദിച്ചത്‌ 151.6 കോടി രൂപയാണ്‌.


സന്തോഷത്തോടെ അഭിരുചിക്കനുസരിച്ച്‌ കളികളിലും പഠനത്തിലും ഏർപ്പെടാൻ വിശാലവും ശിശുസൗഹൃദവുമായ 13 പ്രവർത്തന ഇടങ്ങളാണ് ഇ‍ൗ മാതൃകാ പ്രീപ്രൈമറി സ്‌കൂളുകളിൽ ഒരുക്കിയത്. ഭാഷാ വികാസ ഇടം, വായനയിടം, ഗണിതയിടം, വരയിടം, കലാപ്രകടനങ്ങൾക്കുള്ള കുഞ്ഞരങ്ങ്, ശാസ്ത്രാനുഭവങ്ങൾക്കുള്ള ഇടം, ഹരിതോദ്യാനം, പഞ്ചേന്ദ്രിയാനുഭവയിടം, സം​ഗീതയിടം, ​നിർമാണയിടം, കരകൗശലയിടം, ഇ– ഇടം, കളിയിടങ്ങൾ എന്നിവയാണവ. ഭിന്നശേഷി, പരിസ്ഥിതി സൗഹൃദമെന്ന പ്രത്യേകതയുമുണ്ട്‌. ചുവരുകളിൽ ആകർഷകമായ ചിത്രങ്ങൾ. 2021–22ൽ 168, 2022– 23ൽ 440, 2023–24ൽ 500, 2024–25ൽ 408 എന്നിങ്ങനെ വർണക്കൂടാരം ഒരുങ്ങി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home