Deshabhimani

print edition ഇന്ത്യ– ഇയു സ്വതന്ത്രവ്യാപാര കരാർ ; കേരളത്തിന് ‘വൻനേട്ട’മെന്ന വാദത്തിൽ കഴമ്പില്ല

Industrial Growth
വെബ് ഡെസ്ക്

Published on Jan 29, 2026, 12:57 AM | 1 min read


ന്യൂഡൽഹി

ഇന്ത്യ– ഇയു സ്വതന്ത്രവ്യാപാര കരാർ കേരളത്തിലെ സുഗന്ധവ്യഞ്‌ജന മേഖലയ്‌ക്ക്‌ ഗുണകരമാകുമെന്ന വാദത്തിൽ കഴമ്പില്ല. നിലവിൽതന്നെ പൂജ്യം തീരുവ നിരക്കിലാണ്‌ കുരുമുളക്‌, ഏലം തുടങ്ങി ഭൂരിഭാഗം സുഗന്ധവ്യഞ്‌ജനങ്ങളും ഇയുവിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നത്‌. കാപ്പി, തേയില, റബ്ബർ, കയർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കാര്യത്തിലും സമാനസ്ഥിതിയാണ്‌.


സമുദ്രോൽപ്പന്നങ്ങൾക്ക്‌ 26 ശതമാനംവരെ തീരുവ ഇ‍ൗടാക്കാമെങ്കിലും ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും 10 ശതമാനത്തിൽ താഴെ മാത്രമാണ്‌ തീരുവ. വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഇ‍ൗ തീരുവനിരക്കുകൾ കൂടി ഒഴിവാക്കപ്പെടുമെങ്കിലും ഇയു മുന്നോട്ടുവയ്‌ക്കുന്ന കർശനമായ നിലവാര–ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുകയെന്നത്‌ വെല്ലുവിളിയാകും.


കീടനാശിനികളുടെയും മറ്റും സാന്നിധ്യം അൽപ്പംപോലുമില്ലെന്ന്‌ ഉറപ്പാക്കും വിധമാണ്‌ ഇയുവിലെ നിലവാര പരിശോധന. ഇത്തരം തീരുവയേതര വെല്ലുവിളികളെ അതിജീവിച്ച്‌ വേണം ഇയുവിലേയ്ക്കുള്ള സമുദ്രോൽപ്പന്ന കയറ്റുമതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home