ad
Deshabhimani

print edition ഭിന്നശേഷി സൗഹൃദ കേരളത്തിൽ അവര്‍ സ്മാര്‍ട്ടാണ്

news 1

കുമരപുരം ഗവ. എച്ച്എസ്എസിൽ കിഫ്‌ബി ഫണ്ടിൽ നിർമിച്ച പുതിയ കെട്ടിടത്തിന് മുന്നിൽ അധ്യാപിക 
എൻ ശ്രീകലയും വിദ്യാർഥികളും.

avatar
ജിബിന സാഗരന്‍

Published on Mar 27, 2026, 02:29 AM | 1 min read

തൃശൂര്‍ : കാലുകള്‍ നിവര്‍ത്താനാകാത്ത അവസ്ഥയുള്ള ക്ലബ് ഫൂട്ട് രോഗബാധിതനാണ് സൗരവ്. വലതുകൈ മാത്രം ഇഷ്ടത്തിന് ചലിപ്പിക്കാം. മനോഹരമായി വരയ്ക്കും. ഡിജിറ്റല്‍ പെയിന്റിങ്ങില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. തൃശൂര്‍ മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ എട്ടാംക്ലാസ്സുകാരനായ സൗരവിന്റെ പഠനം എളുപ്പമാക്കുന്നത് റോബോട്ടിക്സും നിര്‍മിത ബുദ്ധിയുമാണ്. അത് പഠിപ്പിച്ചതാകട്ടെ, സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളും. സ്കൂളിലെ 27 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും കൊടകര ബിആര്‍സിക്ക് കീഴിലുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും അവര്‍ പഠന സഹായികളാകുന്നുണ്ട്. പരിമിതികളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറികടക്കാനും സ്മാര്‍ട്ട് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും അവര്‍ പഠിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള പഠന സഹായികളും ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ‌


സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ആംഗ്യഭാഷയിൽ സംവദിക്കാനാകുന്ന പ്രോഗ്രാമുകള്‍, കാഴ്ചപരിമിതിയുള്ളവര്‍ക്ക് സുഗമമായി സഞ്ചരിക്കാനാകുന്ന കണ്ണട, ഷൂ, വോക്കിങ് സ്റ്റിക്ക്, സ്മാര്‍ട്ട് ഹോം കണ്‍ട്രോളര്‍ തുടങ്ങിയവ. ‌‌‌‌ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ്സിലൂടെ വിതരണം ചെയ്ത റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ചാണ് ഇവയെല്ലാം നിര്‍മിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 29,000 റോബോട്ടിക്ക് കിറ്റുകളും 2500 അഡ്വാന്‍സ്ഡ് റോബോട്ടിക്ക് കിറ്റുകളും വിതരണം ചെയ്തു. പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home