ad
Deshabhimani

print edition സതീശന്‌ പ്രളയക്കെടുതി ഒരു മാസം
കോവിഡ്‌ നാലുമാസവും

V D Satheesan
വെബ് ഡെസ്ക്

Published on Jul 16, 2026, 01:37 AM | 1 min read

തിരുവനന്തപുരം: രണ്ടുവർഷം തുടർച്ചയായി ഉണ്ടായ പ്രളയക്ടെുതി മുഖ്യമന്ത്രി വി ഡി സതീശന്റെ കണക്കിൽ ഒരുമാസം. മൂന്നുവർഷം ജനങ്ങളെ ദുരിതത്തിലാക്കിയ കോവിഡ്‌ മഹാമാരി നാലുമാസം മാത്രവും. ബുധനാഴ്‌ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ കണക്ക്‌ കേട്ടവർ അന്തംവിട്ടുപോയി. 2018ലെ വലിയ പ്രളയക്കെടുതി നീണ്ടുനിന്നത്‌ രണ്ട്‌ വർഷത്തോളമാണ്‌. 2019ൽ വീണ്ടും പ്രളയമുണ്ടായി. കോവിഡ്‌ തരംഗത്തിൽനിന്ന്‌ കേരളം മോചിതമായത്‌ മൂന്ന്‌ വർഷംകഴിഞ്ഞാണ്‌.


2020 ജനുവരി 30-നാണ് കേരളത്തിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മാർച്ച് 23 മുതൽ സംസ്ഥാന സർക്കാരും തൊട്ടടുത്ത ദിവസം കേന്ദ്ര സർക്കാർ രാജ്യവ്യാപകമായും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ 2021 മെയ് എട്ടുമുതൽ വീണ്ടും ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ഇടയ്‌ക്ക്‌ അത്യാവശ്യ കാര്യങ്ങൾക്ക്‌ അനുമതി നൽകിയെങ്കിലും ജനജീവിതം സാധാരണ നിലയിലാകാൻ മാസങ്ങൾ എടുത്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home